SignIn
Kerala Kaumudi Online
Saturday, 24 October 2026 6.57 AM IST

കേരളത്തിന് തോൽവി

d

നാഗ്പൂർ : വിമൻസ് അണ്ടർ 19 ഏകദിനത്തിൽ കേരളം ഉത്തർപ്രദേശിനോട് 6 വിക്കറ്റിന് തോറ്റു.

ആദ്യം ബാ​റ്റ് ചെയ്ത കേരളത്തിന് 50 ഓവറിൽ ഒൻപത് വിക്ക​റ്റ് നഷ്ടത്തിൽ 135 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാ​റ്റിംഗിന് ഇറങ്ങിയ ഉത്തർപ്രദേശ് 39ആം ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.

ഇന്നിംഗ്സിന്റെ ഒരു ഘട്ടത്തിലും നിലയുറപ്പിക്കാൻ കേരള ബാ​റ്റർമാർക്കായില്ല. 27 റൺസെടുത്ത ഇസബെൽ മാത്രമാണ് കേരള ബാ​റ്റിംഗ് നിരയിൽ പിടിച്ചു നിന്നത്. അനുഷ്‌ക 16ഉം നിയ നസ്‌നീൻ 14ഉം റൺസെടുത്തു. ഉത്തർപ്രദേശിന് വേണ്ടി മനീഷ ചൌധരി, ജാൻവി ബലിയാൻ എന്നിവർ രണ്ട് വിക്ക​റ്റ് വീതം വീഴ്ത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360