SignIn
Kerala Kaumudi Online
Saturday, 24 October 2026 6.57 AM IST

കിടിലം കേരളം!

k

ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റ് കേരളത്തിന് കിരീടം

റാഞ്ചി: ദേശീയ സീനിയർ സ്‌കൂൾ മീറ്റിൽ കേരളം കിരീടം നിലനിറുത്തി. ജാർഖണ്ഡിലെ റാഞ്ചിവേദിയായ പോരാട്ടത്തിൽ 138 പോയിന്റ് നേടിയാണ് കേരളം ഓവറോൾ ചാമ്പ്യൻമാരായത്. 123 പോയിന്റ് നേടി മഹാരാഷ്‌ട്ര റണ്ണറപ്പായി. 104 പോയിന്റുള്ള തമിഴ്‌നാടിനാണ് മൂന്നാം സ്ഥാനം. ഹരിയാനയും (91 പോയിന്റ് )​,​ കർണാടകയും (85)​ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ഇന്നലെ റിലേ പോരട്ടങ്ങളിൽ മികവ് നിലനിറുത്തിയ കേരളം 2 സ്വർണവും 1 വീതം വെള്ളിയും വെങ്കലവും നേടി.

ആകെ 6 വിതം സ്വർണവും വെള്ളിയും 4വെങ്കലവുമാണ് സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന്റെ സമ്പാദ്യം. 70 താരങ്ങളാണ് കേരളത്തിനായി സീനിയർ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ കളത്തിലിറങ്ങിയ്ത്.

മഹാരാഷ്ട്രയുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാന ദിനം നടന്ന 4-400 മീ​റ്റർ റിലേയിലെ ഇരട്ട സ്വർണമാണ് കേരളത്തിന്റെ കിരീടമുറപ്പിച്ചത്. ആൺകുട്ടികളുടെ 4-400 മീ​റ്റർ റിലേയിൽ മുഹമ്മദ് അഷ്ഫാഖ്, അൽ ഷമീൽ ഹുസൈൻ, ജാസിം റസാഖ്, സി വിജയ് എന്നിവർ ഉൾപ്പെട്ട ടീം 3 മിനി​റ്റ് 14.61 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പൊന്നണിഞ്ഞത്. രാജസ്ഥാൻ വെള്ളിയും പഞ്ചാബ് വെങ്കലവും നേടി. പെൺകുട്ടികളുടെ ഇതേ ഇനത്തിൽ 3 മിനി​റ്റ് 54.01 സെക്കൻഡിൽ സ്വർണത്തിലേക്ക്
ഓടിയെത്തി. ജെ.എസ് നിവേദ്യ, ജോബിന ജോബി, എം.ജ്യോതിക, കെ.കെ അൽന സത്യൻ എന്നിവരായിരുന്നു കേരളത്തിന്റെ സുവർണ ടീം. തമിഴ്‌നാട് വെള്ളിയും മഹാരാഷ്ട്റ വെങ്കലവും നേടി. 4-100 മീ​റ്റർ റിലേയിൽ കേരളത്തിന്റെ പെൺകുട്ടികളുടെ ടീം വെള്ളിയും, ആൺകുട്ടികൾ വെങ്കവലും നേടി. യഥാക്രമം തമിഴ്‌നാട്, ജാർഖണ്ഡ് ടീമുകൾക്കാണ് സ്വർണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360