
ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവയും ഹൈദരബാദും 1-1ന് സമനിലയിൽ പിരിഞ്ഞു. 52-ാം മിനിട്ടിൽ സാദിക്കുവിന്റെ ഗോളിൽ ലീഡെടുത്ത ഗോവയെ രണ്ടാം പകുതിയുടെ അധികസമയത്ത് (90+1) മിരാനഡ നേടിയ ഗോളിലണ് ഹൈദരാബാദ് സമനിലയിൽ പിടിച്ചത്. രണ്ട് ടീമിലേയും ഒരോ താരങ്ങൾചുവപ്പ് കാർഡ് കണ്ടതിനാൽ പത്ത് പേരുമായാണ് ഇരുടീമും മത്സരം അവസാനിപ്പിച്ചത്.
ജയിച്ചാൽ രണ്ടാം സ്ഥാനത്തെത്താമായിരുന്ന ഗോവ 26 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്.9 പോയിന്റുമായി ഹൈദരാബാദ് 12-ാമതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |