SignIn
Kerala Kaumudi Online
Saturday, 24 October 2026 4.00 AM IST

ദേശീയ ബാസ്കറ്റ്ബാൾ : കേരളം റണ്ണേഴ്സ് അപ്പ്

basketball

ഭാവ്‌നഗർ : ഗുജറാത്തിൽ നടന്ന 74-ാമത് സീനിയർ ദേശീയ ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം റണ്ണേഴ്സ് അപ്പായി. ഫൈനലിൽ 86-53ന് കേരളത്തെ പരാജയപ്പെടുത്തി ഇന്ത്യൻ റെയിൽവേ വനിതകൾ ദേശീയ കിരീടം നിലനിർത്തി.

പുരുഷ കിരീടം തമിഴ് നാടിനാണ്. അവർ പഞ്ചാബിനെ 80 -56 തോൽപ്പിച്ചു.മലയാളിയായ മലയാളി സി വി സണ്ണിയാണ് തമിഴ്നാടിന്റെ പരിശീലകൻ.

വനിതാഫൈനലിൽ ഇന്ത്യൻ റെയിൽവേ 46-36 എന്ന സ്‌കോറിന് ലീഡ് ചെയ്‌ത ശേഷമാണ് വിജയം കണ്ടത്. ധർഷിണി, പൂനം ചതുർ‌വേദി, പുഷ്പ സെന്തിൽകുമാർ എന്നിവർ ചേർന്നാണ് റെയിൽവേയെ മുന്നിലെത്തിച്ചത്.

കേരളത്തിനു വേണ്ടി 18 പോയിൻ്റുമായി സൂസൻ ഫ്‌ളോറൻ്റീനയും 17 പോയിൻ്റുമായി ശ്രീകലയും ടോപ് സ്‌കോറേഴ്സായി . പുരുഷ വിഭാഗത്തിൽ ഏറ്റവുo താരമൂല്യമുള്ള താരമായി പ്രണവ് പ്രിൻസ് തിരഞ്ഞെടുക്കപ്പെട്ടു. കാറാണ് പ്രണവിന് സമ്മാനമായി ലഭിച്ചത്. ത്രീ പോയിന്റ് ഷൂട്ടറിനുള്ള അൻപതിനായിരം രൂപാ സമ്മാനം കേരള ക്യാപ്ടൻ ശ്രീകല നേടി.

കേരള ടീം : ശ്രീകല .ആർ (ക്യാപ്ടൻ), കവിത ജോസ്, സൂസൻ ഫ്ലോറൻ്റീന, സ്വപ്ന മരിൻ ജിജു, ഒലിവിയ ടി ഷൈബു ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ , അക്ഷയ ഫിലിപ്പ്, ഐറിൻ ജോൺ, അമാൻഡ മരിയ ദി റോച്ച, കൃഷ്ണപ്രിയ എസ്.എസ് അലീന ആൻ്റണി

പരിശീലകർ : വിപിൻ, രാഹുൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360