SignIn
Kerala Kaumudi Online
Saturday, 24 October 2026 6.00 AM IST

ഫൈനൽ ടിക്കറ്റിന്

READ ENGLISH VERSION
as
സസസ

രഞ്ജി ട്രോഫി: കേരളം - ഗുജറാത്ത് സെമി ഇന്ന് മുതൽ

അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് ഇന്ന് തുടങ്ങുന്ന സെമിപോരാട്ടത്തിൽ കേരളം ഗുജറാത്തിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9.30 മുതലാണ് സെമി പോരാട്ടം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറാണ് കേരളത്തിന്റെ തുറുപ്പ് ചീട്ട്, മുഹമ്മദ് അസ്‌ഹറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ ഉൾപ്പെടെയുള്ളവർ മികച്ച ഫോമിൽ ആണെന്നുള്ളത് കേരളത്തിന്റെ സാധ്യതകളെ വർദ്ധിപ്പിക്കുന്നു. പത്താം നമ്പർ വരെ നീളുന്ന കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന കേരളത്തിന്റെ പ്ലസ് പോയിനറ്.
മുംബയ്, ബറോഡ തുടങ്ങിയ പ്രമുഖ ടീമുകളെ തോല്പിച്ചെത്തിയ കശ്മീരിനെ ക്വാർട്ടറിൽ ഒന്നാം ഇന്നിംഗ്‌സിലെ ഒരു റൺസ് ലീഡിന്റെ പിൻബലത്തിൽ മറികടന്നാണ് കേരളം സെമയിൽ എത്തിയത്.
രഞ്ജി ചരിത്രത്തിൽ കേരളത്തിന്റെ രണ്ടാം സെമി ഫൈനൽ പ്രവേശനമാണിത്. ഇതിന് മുൻപ് 2018/19 സീസണിലാണ് കേരളം രഞ്ജി സെമി ഫൈനൽ കളിച്ചത്. അന്ന് വിദർഭയോട് തോറ്റിരുന്നു.

ക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ സൗരാഷ്ട്രയ്‌ക്കെതിരെ ഇന്നിം‌ഗ്‌സ് ജയം നേടിയാണ് ഗുജറാത്ത് സെമിയ്‌ക്ക് യോഗ്യത നേടിയത്. ഇന്ത്യൻ ടീമംഗമായ രവി ബിഷ്‌ണോയി, ഉർവി പട്ടേൽ, ജയ്‌മീത്ത് പട്ടേൽ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട ഗുജറാത്ത് ശക്തമായ ടീമാണ്.

തോൽവി അറിയാതെ

ഈ രഞ്ജി സീസണിൽ ഒരു തോൽവി പോലും വഴങ്ങാതെയാണ് കേരളത്തിന്റ കുതിപ്പ്.

കർണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്‌ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിൽ എത്തിയത്. ഏഴ് മത്സരങ്ങളിൽ മൂന്ന് വിജയവും നാല് സമനിലയുമാണ് ഗ്രൂപ്പ്ഘട്ടത്തിൽ കേരളത്തിന്റെ സമ്പാദ്യം. ക്വാർട്ടറിൽ കശ്‌മീരിനെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ മുൻതൂക്കത്തിൽ മറികടന്ന് സെമിയിൽ എത്തി.

വിദർഭ -മുംബയ്

ഇന്ന് തുടങ്ങുന്ന മറ്റൊരു സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ്‌യും വി‌ദർഭയും തമ്മിൽ ഏറ്റുമുട്ടും.

ലൈവ്

ജിയോ സിനിമ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, AAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360