
ന്യൂഡൽഹി : ലൈംഗികാരോപണക്കേസിൽപ്പെട്ട മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ചരൺ സിംഗിന്റെ നോമിനികളെ തിരഞ്ഞെടുത്തു എന്ന പേരിൽ റെസ്ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയെ വിലക്കിയിരുന്ന നടപടി കേന്ദ്ര കായികമന്ത്രാലയം പിൻവലിച്ചു. ഡബ്ളിയു.എഫ്.ഐയുടെ വിലക്ക് നീക്കിയില്ലെങ്കിൽ ഇന്ത്യയെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുപ്പിക്കില്ലെന്ന് അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ നിലപാട് കടുപ്പിച്ചതോടെയാണ് വിലക്ക് നീക്കിയത്. ഇതോടെ ബ്രിജ്ഭൂഷണിന്റെ അനുഭാവിയായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വീണ്ടും അധികാരം ഏറ്റെടുത്തു.
2023 ഡിസംബർ 24നാണ് സഞ്ജയ് സിംഗ് പ്രസിഡന്റായ ഡബ്ളിയു.എഫ്.ഐ ഭരണസമിതിയെ കേന്ദ്ര കായികമന്ത്രാലയം വിലക്കിയിരുന്നത്. തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രൂപീകരിച്ച മൂന്നംഗ അഡ്ഹോക്ക് കമ്മറ്റിയാണ് ഫെഡറേഷൻ നിയന്ത്രിച്ചിരുന്നത്. ഇതിനെതിരെ അന്താരാഷ്ട്ര ഫെഡറേഷൻ ശക്തമായ നിലപാട് സ്വീകരിച്ചു.ദേശീയ കായിക ഫെഡറേഷനുകളിൽ സർക്കാർ ഇടപെടലുകൾ വേണ്ടെന്ന് താക്കീതും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |