
ബർമ്മിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ തോറ്റ് ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ് പുറത്ത്. ഫ്രഞ്ച് താരം തോമ ജൂനിയർ പോപ്പോവാണ് നേരിട്ടുള്ള ഗെയിമുകൾക്ക് പ്രണോയ്‌യെ കീഴടക്കിയത്. സ്കോർ : 21-19-21-16. അതേസമയം മറ്റൊരു ഇന്ത്യൻ താരം ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ തായ്‌വാൻ താരം സു ലിയാംഗിനെ 13-21,21-17,21-15ന് തോൽപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |