SignIn
Kerala Kaumudi Online
Saturday, 24 October 2026 5.25 PM IST

മുംബയ് സിറ്റി പ്ളേഓഫിൽ

isl

ബെംഗളുരു : ഐ.എസ്.എല്ലിലെ നിർണായകമായ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബെംഗളുരു എഫ്.സിയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ച മുംബയ് സിറ്റി എഫ്.സി പോയിന്റ് പട്ടികയിലെ ആറാം സ്ഥാനക്കാരായി പ്ളേ ഓഫിലെത്തി. ഇതോടെ ഈ മത്സരത്തിനുമുമ്പുവരെ ആറാം സ്ഥാനത്തുണ്ടായിരുന്ന ഒഡിഷ എഫ്.സി ഏഴാമതായി പുറത്തായി.ബെംഗളുരു നേരത്തേ പ്ളേഓഫ് ഉറപ്പാക്കിയിരുന്നു.

ഇന്നലെ ബെംഗളുരുവിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ എട്ടാം മിനിട്ടിൽ ലാലിയൻ സുവാല ചാംഗ്തെ,37-ാം മിനിട്ടിൽ നിക്കോസ് കരേലിസ് എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു മുംബയ് സിറ്റിയുടെ ജയം.ഇതോടെ മുംബയ്‌ക്ക് 24 മത്സരങ്ങളിൽ നിന്ന് 36 പോയിന്റായി.

പ്ളേ ഓഫിലെത്തിയവർ : മോഹൻ ബഗാൻ, എഫ്.സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ബെംഗളുരു,ജംഷഡ്പുർ,മുംബയ് സിറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ISL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360