
ബാസൽ : സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ സെമിയിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ മലയാളിയായ ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യം സെമി ഫൈനലിൽ തോറ്റ് പുറത്തായി. ചൈനയുടെ എൻ.ടാൻ-എസ്.എസ്. ലിയു സഖ്യമാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്ത്യൻ സഖ്യത്തെ തോൽപ്പിച്ചത്. ആദ്യ ഗെയിം നേടിയ ശേഷമാണ് ട്രീസയും ഗായത്രിയും കളി കൈവിട്ടത്. സ്കോർ : 15-21,21-15,21-12. ക്വാർട്ടറിൽ ഹോംഗ് കോംഗിന്റെ യുംഗ് എൻഗാ ടിംഗ് - യുംഗ് പുയി ലാം സഖ്യത്തെ തകർത്താണ് ഇന്ത്യൻ സഖ്യം സെമി ബർത്ത് നേടിയത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-18, 21-14 നായിരുന്നു ക്വാർട്ടറിലെ ജയം
അതേസമയം ഇന്ത്യൻ പുരുഷ താരം ശങ്കർ സുബ്രഹ്മണ്യൻ ക്വാർട്ടറിൽ പുറത്തായി.ഫ്രാൻസിന്റെ ക്രിസ്റ്റോ പൊപോവാണ് ശങ്കറിനെ തോൽപ്പിച്ചത്. പ്രീ ക്വാർട്ടറിൽ ലോക രണ്ടാംനമ്പർ താരം ആൻഡേഴ്സ് ആന്റേഴ്സനെ ശങ്കർ അട്ടിമറിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |