SignIn
Kerala Kaumudi Online
Saturday, 24 October 2026 6.05 AM IST

വിഖ്യാത ബോക്സർ ജോർജ് ഫോർമാൻ അന്തരിച്ചു

boxer

ടെക്‌സസ്: മുൻ ലോക ഹെവി വെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനും ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവുമായ ജോർജ് ഫോർമാൻ (76) അന്തരിച്ചു. 1974ൽ കോംഗോയിലെ കിൻഷാസയിൽ നടന്ന 'റംബിൾ ഇൻ ദി ജംഗിൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ ഫോർമാനെയാണ് പിന്നീട് ഇതിഹാസതാരമായി മാറിയ മുഹമ്മദ് അലി തോൽപ്പിച്ചിരുന്നത്. അന്ന് മുടിചൂടാമന്നനായിരുന്ന ഫോർമാൻ നിസാരവിജയമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എട്ടാം റൗണ്ടിൽ ഫോർമാനെ ഇടിച്ചിട്ട് വിജയിച്ച അലി പിന്നീട് ലോകം കീഴടക്കുകയായിരുന്നു.

1949ൽ ടെക്‌സാസിലെ മാർഷലിൽ ജനിച്ച ഫോർമാൻ റിംഗിൽ 'ബിഗ് ജോർജ് "എന്ന പേരിലാണ് പ്രശസ്തനായിരുന്നത്. 1968ൽ തന്റെ 19-ാം വയസിൽ മെക്‌സിക്കോ ഒളിമ്പിക്‌സിൽ സ്വർണം നേടി. 1973ൽ ജമൈക്കയിൽ വച്ച് ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാമ്പ്യൻ പട്ടം നേടി. 1977ൽ ജിമ്മി യംഗിനോട് പരാജയപ്പെട്ടതോടെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും 1987ൽ തന്റെ 45-ാം വയസിൽ വീണ്ടും ബോക്‌സിംഗ് റിംഗിലേക്കെത്തി. 1994ൽ 46 വയസുള്ളപ്പോൾ വിഖ്യാതനായ മൈക്കിൾ മൂററെ പരാജയപ്പെടുത്തി ഫോർമാൻ അദ്ഭുതം സൃഷ്ടിച്ചു. 1997ലാണ് വീണ്ടും വിരമിച്ചത്. 76 വിജയങ്ങൾ നേടിയിട്ടുള്ള ഫോർമാന്റെ കരിയറിൽ അഞ്ച് പരാജയങ്ങൾ മാത്രമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, FORMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360