SignIn
Kerala Kaumudi Online
Saturday, 24 October 2026 6.05 AM IST

സൺഡേ ഡബിൾ ഡിലൈറ്റ്

ipl

ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ

രാജസ്ഥാൻ റോയൽസ്

Vs

സൺ റൈസേഴ്സ് ഹൈദരാബാദ്

3.30 pm മുതൽ

ചെന്നൈ സൂപ്പർ കിംഗ്സ്

Vs

മുംബയ് ഇന്ത്യൻസ്

7.30 pm മുതൽ

സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

രാജകീയ തുടക്കത്തിന് രാജസ്ഥാൻ

1. രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരത്തിൽ എതിരാളികളാവുന്നത് സൺറൈസേഴ്സ് ഹൈദരാബാദാണ്. സൺറൈസേഴ്സിന്റെ തട്ടകത്തിലാണ് ഇന്ന് മത്സരം.

2. വിരലിലെ പരിക്ക് കാരണം വിക്കറ്റ് കീപ്പിംഗ് നടത്താൻ കഴിയാത്ത സഞ്ജു ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കാനുണ്ടാവില്ല. ഇംപാക്ട് പ്ളേയറായി ബാറ്റിംഗിന് മാത്രമേ സഞ്ജു ഇറങ്ങാനിടയുള്ളൂ. റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക.

3. കഴിഞ്ഞ സീസണിലെ രണ്ട് മത്സരങ്ങളിലും ഹൈദരാബാദിനെ തോൽപ്പിക്കാൻ സഞ്ജുവിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല. ഇരുവരും തമ്മിലുള്ള അവസാന അഞ്ച് പോരാട്ടങ്ങളിൽ മൂന്നിലും ഹൈദരാബാദിന് ജയം.

4. യശസ്വി ജയ്സ്വാൾ,ഷിമ്രോൺ ഹെറ്റ്മേയർ,ജൊഫ്ര ആർച്ചർ, സന്ദീപ് ശർമ്മ,വാനിന്ദു ഹസരംഗ,ധ്രുവ് ജുറേൽ തുടങ്ങിയവരാണ് രാജസ്ഥാൻ നിരയിലെ പ്രമുഖ താരങ്ങൾ.

5. ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസാണ് ഹൈദരാബാദിന്റെ നായകൻ. ഈ സീസണിലെ ഏക വിദേശ നായകനും കമ്മിൻസാണ്.

6. ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡ്, ഇന്ത്യൻ താരം അഭിഷേക് ശർമ്മ,ഇഷാൻ കിഷൻ,ഹെൻറിച്ച് ക്ളാസൻ,മുഹമ്മദ് ഷമി, വിയാൻ മുൾഡർ, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവർ ഹൈദരാബാദ് നിരയിലുണ്ട്.

7. കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലേക്ക് നയിച്ച സച്ചിൻ ബേബിയും ഹൈദരാബാദ് സംഘത്തിലുണ്ട്. സച്ചിൻ ബേബി പ്ളേയിംഗ് ഇലവനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

8. കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പാണ് ഹൈദരാബാദ്. ഫൈനലിൽ കൊൽക്കത്തയോടാണ് തോറ്റത്. രാജസ്ഥാനെ പ്ളേ ഓഫിൽ തോൽപ്പിച്ചാണ് ഹൈദരാബാദ് ഫൈനലിലെത്തിയിരുന്നത്.

ചിരവൈരികളുടെ പോരിന്

ചെന്നൈയും മുംബയ്‌യും

1.ഐ.പി.എല്ലിലെ എക്കാലത്തെയും കൊടിയ ശത്രുക്കളാണ് മുംബയ് ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും. ഏറ്റവും കൂടുതൽ ഫാൻ ബേസുള്ള ഇരു ടീമുകളും പോരിനിറങ്ങുമ്പോൾ ആരാധകരുടെ ആവേശവും കൂടും.

2.കഴിഞ്ഞ സീസണിൽ രോഹിത് ശർമ്മയെ മാറ്റി ഹാർദിക് പാണ്ഡ്യയു‌ടെ കീഴിലിറങ്ങിയ മുംബയ് ഇന്ത്യൻസ് ഏറ്റവും അവസാനക്കാരായാണ് ഫിനിഷ് ചെയ്തിരുന്നത്. ഹാർദിക്കാണ് ഇപ്പോഴും ക്യാപ്ടൻ.പക്ഷേ വിലക്കിലായതിനാൽ ആദ്യ മത്സരത്തിൽ സൂര്യകുമാർ യാദവാണ് ഇന്ന് ടീമിനെ നയിക്കുക.

3. രോഹിത് ശർമ്മ, തിലക് വർമ്മ, ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ,ദീപക് ചഹർ,അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ തുടങ്ങിയവർ മുംബയ് നിരയിലുണ്ട്. പേസർ ജസ്പ്രീത് ബുംറ ആദ്യ മത്സരത്തിൽ കളിക്കുന്ന കാര്യം സംശയമാണ്.

4.മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂർ മുംബയ് നിരയിലുണ്ട്. സച്ചിന്റെ മകൻ അർജുൻ ടെൻഡുൽക്കറും സംഘത്തിലുണ്ട്. ഇരുവർക്കും ആദ്യ മത്സരങ്ങളിൽ ഇടം ലഭിക്കുക പ്രയാസമായിരിക്കും.

5. കഴിഞ്ഞ സീസണിലെ തകർച്ചയിൽ നിന്ന് ഉയിർത്തെണീൽക്കുക എന്ന വലിയ ദൗത്യമാണ് മുംബയ് ഇന്ത്യൻസിന് മുന്നിലുള്ളത്. ആദ്യ മത്സരങ്ങളിൽ തോൽക്കുന്ന പതിവ് രീതിയിൽ നിന്നൊരു മോചനവും അവർ ആഗ്രഹിക്കുന്നുണ്ട്.

6. റുതുരാജ് ഗെയ്ക്ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്റെ എക്കാലത്തേയും സൂപ്പർ താരം ധോണിയുടെ അവസാന സീസണായിരിക്കുമിതെന്നാണ് ആരാധകർ കരുതുന്നത്.

7. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ പഴയ പടക്കുതിരകൾക്കൊപ്പം ശിവം ദുബെ,മഹീഷ പതിരാനെ,ഡെവോൺ കോൺവേ,സാം കറാൻ,ജാമി ഓവർട്ടൺ തുടങ്ങിയവരും ചെന്നൈ നിരയിലുണ്ടാകും.

8. മുംബയ്ക്ക് എതിരെ അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലിലും ജയിച്ചത് ചെന്നൈയാണ്. കഴിഞ്ഞ സീസണിൽ മുംബയ്‌യെപ്പോലെ ചെന്നൈയും പ്ളേഓഫിൽ എത്തിയിരുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360