SignIn
Kerala Kaumudi Online
Saturday, 24 October 2026 6.00 AM IST

ജു വെൻജുൻ അഞ്ചാം വട്ടം ലോക വനിതാ ചെസ് ചാമ്പ്യൻ

chess

ഷാംഗ്ഹായ് : ലോക ചെസ് ചാമ്പ്യൻഷിപ്പിൽ തന്റെ തുടർച്ചയായ അഞ്ചാം കിരീടം സ്വന്തമാക്കി ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ജു വെൻജുൻ. ഷാംഗ്ഹായ്‌യിൽ നടന്നക്ളാസിക് ഫോർമാറ്റിലെ 12 റൗണ്ട് പോരാട്ടത്തിൽ സ്വന്തം നാട്ടുകാരി ടാൻ ഷോംഗ്ഹോയ്‌ക്ക് എതിരെ ആദ്യം 6.5 പോയിന്റിലെത്തിയാണ് ജു കിരീടം നിലനിറുത്തിയത്. ഒൻപതാം റൗണ്ട് പോരാട്ടത്തിൽ വിജയിച്ചതോടെയാണ് ജു ആറരപോയിന്റിലെത്തിയത്. ചാമ്പ്യൻഷിപ്പിലെ ജുവിന്റെ തുടർച്ചയായ നാലാം വിജയമായിരുന്നു ഇത്. 2.5 പോയിന്റാണ് ടാനിന് നേടാനായത്.

വനിതാ ചെസിൽ അഞ്ചുതവണ ലോക ചാമ്പ്യനാകുന്ന നാലാമത്തെ താരമാണ് ജു. വെരാ മെൻചിക്, നോന ഗാപ്രിൻഡാഷ്വിലി,മായാ ചിബുർഡാനിസെ എന്നിവരാണ് ഇതിനുമുമ്പ് അഞ്ചുവട്ടം ലോകചാമ്പ്യൻസായിട്ടുള്ളത്.2018 മുതൽ ലോക ചാമ്പ്യൻപട്ടം ജു മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല. രണ്ട് കോടി 91 ലക്ഷത്തോളം രൂപയാണ് ജുവിന് സമ്മാനമായി ലഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360