SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കിയ അഭിഷേക് കൊൽക്കത്തയിൽ

d

കൊൽക്കത്ത: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ നിന്ന് പുറത്താക്കപ്പെട്ടെന്ന് റിപ്പോർട്ടുകളുള്ള അഭിഷേക് നായർ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ തിരിച്ചെത്തി. വീട്ടിലേക്ക് വീണ്ടും സ്വാഗതം എന്ന ക്യാപ്‌ഷനോടെയാണ് കൊൽക്കത്ത ടീം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അഭിഷേകിന്റെ തിരിച്ചുവരവ് സ്ഥിരീകരിച്ചത്. എന്നാൽ അഭിഷേകിനെ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയ വിവരം ബി.സി.സി.ഐ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 8മാസം മാത്രമാണ് ്അഭിഷേക് ഇന്ത്യൻ ടീമിന്റെ ഭാഗമായുണ്ടായിരുന്നത്.

നേരത്തേ നൈറ്റ് റൈഡേഴ്‌സിന്റെ ബാറ്റിംഗ് പരിശീകനായിരുന്ന അഭിഷേക് ഗൗതം ഗംഭീർ പരിശീലകനായി ചുമതലയേറ്റതിന് പിന്നാലയാണ് സഹപരിശീലകനായി ഇന്ത്യൻ ടീമിന്റെ ഭാഗമായത്. ഗംഭീർ കൊൽക്കത്തടീമിന്റെ മെന്റർ ആയിരുന്നപ്പോഴുള്ള ബന്ധമാണ് അഭിഷേക് നായരേയും ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലെത്തിച്ചത്. കൊൽക്കത്തയുടെ പരിശീലക സംഘത്തിലുണ്ടായിരുന്ന റയാൻ ടെൻ ഡോഷെറ്റിനേയും ഗംഭീർ ഇന്ത്യൻ ടീമിൽ എത്തിച്ചിരുന്നു. ബോർഡർ - ഗാവസ്‌ക‌ർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കിടെ ടീമിനുള്ളിലെ വിവരങ്ങൾ ചോർന്നതിന്റെ പേരിലാണ് സഹപരിശീലക സ്ഥാനത്തുനിന്ന് അഭിഷേക് നായരെ പുറത്താക്കാൻ ബി.സി.സി.ഐ തീരുമാനിച്ചതെന്നാണ് വിവരം. പരമ്പരയിലെ ടീമിന്റെ മോശം പ്രകടനമാണ് പുറത്താക്കാനുള്ള കാരണമായി ബി.സി.സി.ഐ ചൂണ്ടിക്കാട്ടുന്നത്.

84.52 മീറ്റർ: ജയത്തോടെ തുടങ്ങി നീരജ്

ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പോച്ചെഫ്സ്ട്രൂമിലെ പോഷ് ഇൻവിറ്റേഷനൽ ട്രാക്ക് ഇവന്റിൽ 84.52 മീറ്റർ എറിഞ്ഞ് സീസണിലെ തന്റെ ആദ്യ പോരാട്ടത്തിൽ ജയത്തോടെ തുടങ്ങി ഇന്ത്യൻ ജാവലിൻ ഇതിഹാസം നീരജ് ചോപ്ര.ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിയഞ്ചുകാരൻ ഡൗ സ്മിറ്റാണ് നീരജിനു പിന്നി‍ൽ രണ്ടാമതെത്തിയത് (82.44 മീറ്റർ). പുരുഷ ജാവലിൻ ത്രോയിലെ ലോക റെക്കാഡുകാരനും മൂന്ന് തവണ ഒളിമ്പിഡക്സ് സ്വർണ മെഡൽ ജേതാവുമായ ചെക്ക് താരം യാൻ സെലൻസ്‌കിക്ക് കീഴിൽ ദക്ഷിണാഫ്രിക്കയിലാണ് നീരജ് നിലവിൽ പരിശീലനം നടത്തുന്നത്.മേയ് 16നു നടക്കുന്ന ദോഹ ഡയമണ്ട് ലീഗ് ആണ് സീസണിൽ നീരജിന്റെ ആദ്യ പ്രധാന മത്സരം.

പാർവണും അമേയയും ജേതാക്കൾ

തിരുവനന്തപുരം: കാച്ചാണി ഗവൺമെന്റ് ഹൈസ്കൂളിൽ നടത്തിയ തിരുവനന്തപുരം ജില്ലാ അണ്ടർ 9 ചെസ്സ് സെലക്ഷൻ ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ പാർവൺ എസ്. എയും പെൺകുട്ടികളുടെ വിഭാഗത്തിൽ അമേയ എസ്. ബി.യും ചാമ്പ്യൻമാരായി. അഥർവ് സന്ദീപ് ഓപ്പൺ വിഭാഗത്തിലും ആർ. ഗൗരി പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മറ്റിയാണ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ പത്തനംതിട്ടയിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ABHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360