SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.55 AM IST

ഇന്ത്യൻ വനിതകൾ 198ന് പുറത്ത്

womens-test

പെർത്ത് : ഓസ്ട്രേലിയ്ക്ക് എതിരായ ഏക വനിതാ ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ടീം ആദ്യനന്നിംഗ്സിൽ 198റൺസിന് ആൾഔട്ടായി. മറുപടിക്കിറങ്ങിയ ഓസീസ് ആദ്യദിനം കളി നിറുത്തുമ്പോൾ 96/3 എന്ന നിലയിലാണ്.

52 റൺസ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓപ്പണർ സ്മൃതി മാന്ഥന (4) തുടക്കത്തിലേ മടങ്ങിയപ്പോൾ ഷെഫാലി വെർമ്മ(35), പ്രതിക റാവൽ (18), ഹർമൻപ്രീത് കൗർ (19) എന്നിവർ നൽകിയ പിന്തുണയോടെ ജമീമ ഇന്ത്യയെ 150ലെത്തിച്ചാണ് മടങ്ങിയത്. ജമീമയുടെ നാലാമത്തെ ടെസ്റ്റായിരുന്നു ഇത്. നാലാമത്തെ അർദ്ധ സെഞ്ച്വറിയും. ഇതുവരെ കളിച്ച എല്ലാ ടെസ്റ്റിലും ജമീമ അർദ്ധസെഞ്ച്വറി നേടിയിട്ടുണ്ട്. 84 പന്തുകളിൽ ഏഴുബൗണ്ടറികൾ പായിച്ച ജമീമ പുറത്തായശേഷം കാശ്‌വീ ഗൗതം പുറത്താകാതെ 34 റൺസ് നേടിയാണ് 198ലെത്തിച്ചത്.

മറുപടിക്കിറങ്ങിയ ഓസീസിന് ജോർജിയ വോൾ (2), ഫോബീ ലിച്ച്ഫീൽഡ് (9), അവസാന അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ ക്യാപ്ടൻ അലീസ ഹീലി (13) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത് . 43 റൺസുമായി എല്ലിസ് പെറിയും 20 റൺസുമായി അന്നബെൽ സതർലാൻഡുമാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ക്രാന്തി ഗൗഡ്, കാശ്‌വീ ഗൗതം, പ്രതിക റാവൽ,സയാലി സത്‌ഗാരെ എന്നിവർ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, WOMENS TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360