SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.20 AM IST

ശ്രീനാരായണഗുരു ഓപ്പൺ യൂണി. കായികമേള: ചാമ്പ്യനെ ഇന്നറിയാം

padam
പാലക്കാട് വിക്ടോറിയ കോളേജ് ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകുന്ന ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ പ്രൊഫ. ഡോ. വി.പി. ജഗതി രാജ്

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കായികമേള കിരീടത്തിൽ ആര് മുത്തമിടുമെന്ന് ഇന്നറിയാം. പട്ടാമ്പി റീജിയണൽ സെന്ററും തൃപ്പൂണിത്തുറ റീജിയണൽ സെന്ററും തമ്മിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം. ഇന്ന് സമാപിക്കുന്ന കായികമേളയുടെ നാലാം ഘട്ടമായ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫലംകൂടി പരിഗണിച്ചാകും കിരീടധാരണം. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും അംബേദ്കർ സ്റ്റേഡിയത്തിലുമായി ക്വാർട്ടർ, സെമി പോരാട്ടങ്ങൾ രാവിലെയും വൈകിട്ട് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഫൈനലും നടക്കും.

പട്ടാമ്പി എസ്.എൻ.ജി.എസ്. കോളേജാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. എറണാകുളം മഹാരാജാസ് കോളേജ്, കൊല്ലം ഫാത്തിമ മാതാ കോളേജ്, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നീ പഠനകേന്ദ്രങ്ങളാണ് യഥാക്രമം രണ്ട് മുതൽ നാലുവരെ സ്ഥാനങ്ങളിൽ.

ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പാലക്കാട് വിക്ടോറിയ കോളേജ് കോഴിക്കോട് റീജിയണൽ ടീമിനെ വീഴ്ത്തി. നിശ്ചിതസമയത്ത് ഇരുടീമുകൾക്കും ലക്ഷ്യം കണ്ടെത്താനായില്ല. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് പാലക്കാട് വിജയം പിടിച്ചെടുത്തു. ഇരുടീമുകളെയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി. ജഗതിരാജ് സ്വീകരിച്ചു.

നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങൾ. 13 ടീമുകൾ പ്രീക്വാർട്ടർ ബെർത്ത് ഉറപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360