SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ബ്രസീലിനെ തോൽപ്പിച്ച് ഫ്രാൻസ്

france-football

ബോസ്റ്റൺ : മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലും ഫ്രാൻസും തമ്മിൽ നടന്ന അന്താരാഷ്ട്ര സൗഹൃദഫുട്ബാൾ മത്സരത്തിൽ വിജയം ഫ്രാൻസിന്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്. 32-ാം മിനിട്ടിൽ സൂപ്പർ താരം കിലിയൻ എംബാപ്പെയും 65-ാം മിനിട്ടിൽ ഹ്യൂഗോ എകിറ്റികെയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. 78-ാം മിനിട്ടിൽ ഗ്ളെയ്സൺ ബ്രെമറാണ് ബ്രസീലിന്റെ ആശ്വാസഗോൾ നേടിയത്.

മറ്റൊരു സൗഹൃദ മത്സരത്തിൽ ക്രൊയേഷ്യ 2-1ന് കൊളംബിയയെ തോൽപ്പിച്ചു. രണ്ടാം മിനിട്ടിൽ ജോൺ ഏര്യാസിലൂടെ മുന്നിലെത്തിയിരുന്ന കൊളംബിയയെ ആറാം മിനിട്ടിൽ ലൂക്ക വുസ്കോവിച്ചും 42-ാം മിനിട്ടിൽ ഇഗോർ മാറ്റോനോവിച്ചും നേടിയ ഗോളുകൾക്കാണ് ക്രൊയേഷ്യ തോൽപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FRANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360