SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.58 AM IST

ഫിഫ ലോകകപ്പ് : ലാസ്റ്റ് ബസിൽ 6 സീറ്റുകൾ, 12 ടീമുകൾ

fifa-world-cup

പ്ളേ ഓഫ് ടൂർണമെന്റ് ഫൈനലുകൾ ഇന്ന്

ഗ്വാഡലജാര : ഈ വർഷം ജൂണിൽ അമേരിക്ക,മെക്സിക്കോ,കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിൽ അവശേഷിക്കുന്ന ആറ് സ്ഥാനങ്ങൾ സ്വന്തമാക്കാൻ 12 ടീമുകൾ ഇന്ന് പ്ളേ ഓഫ് ഫൈനലുകൾക്ക് ഇറങ്ങുന്നു. യൂറോപ്യൻ മേഖലയിൽ നിന്ന് നാലു ടീമുകൾക്കും മറ്റെല്ലാ മേഖലകളിൽ നിന്നുമായി രണ്ട് ടീമുകൾക്കുമാണ് ബർത്ത് ലഭിക്കുക. മുൻ ചാമ്പ്യന്മാരായ ഇറ്റലി അടക്കമുള്ള എട്ടു ടീമുകളാണ് യൂറോപ്യൻ മേഖലയിൽ നിന്ന് പ്ളേ ഓഫ് ഫൈനലിനിറങ്ങുന്നത്.

സെമിഫൈനലിൽ വടക്കൻ അയർലാൻഡിനെ 2-0ത്തിന് തോൽപ്പിച്ച ഇറ്റലിക്ക് ബോസ്നിയ-ഹെഴ്സഗോവിനയാണ് ഫൈനലിൽ എതിരാളി .പോളണ്ട് സ്വീഡനെയും തുർക്കി കൊസോവോയേയും ഡെന്മാർക്ക് ചെക്ക് റിപ്പബ്ളിക്കിനെയും നേരിടും. ഇന്റർ കോൺഫെഡറേഷൻസ് പ്ളേ ഓഫ് ഫൈനലുകളിൽ കോംഗോ ജമൈക്കയേയും ഇറാഖ് ബൊളീവിയയയേും നേരിടും. 48 ടീമുകളെ ഉൾപ്പെടുത്തിയുള്ള ആദ്യ ലോകകപ്പാണ് ഇത്തവണത്തേത്.

മത്സര ഷെഡ്യൂൾ

ഇറ്റലി Vs ബോസ്നിയ

സ്വീഡൻ Vs പോളണ്ട്

തുർക്കി Vs കൊസോവോ

ചെക്ക് Vs ഡെന്മാർക്ക്

കോംഗോ Vs ജമൈക്ക

ഇറാഖ് Vs ബൊളീവിയ

(ഇന്ത്യൻ സമയം രാത്രി 12.15 നാണ് മത്സരങ്ങൾ തുടങ്ങുന്നത്. ഫിഫ + യൂട്യൂബ് ചാനലിൽ ലൈവായി കാണാം)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360