SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.50 AM IST

മെനോർക്ക ചെസിൽ നിഹാൽ ചാമ്പ്യൻ

nihal

മെനോർക്ക (സ്പെയിൻ): നിലവിലെ ലോക ചാമ്പ്യൻ ഡി. ഗുകേഷിനെ രണ്ടുവട്ടം തോൽപ്പിച്ച് മലയാളി ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ മെനോർക്ക ഓപ്പൺ മാസ്റ്റേഴ്സ് ചെസ് കിരീടം ചൂടി. മൂന്നാം റൗണ്ടിലും എട്ടാം റൗണ്ടിലും നടന്ന മത്സരങ്ങളിൽ ലോക ചാമ്പ്യനെതിരെ ആധികാരിക വിജയമാണ് നിഹാൽ സരിൻ നേടിയത്. എട്ടാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ 51 നീക്കങ്ങൾക്കൊടുവിൽ നിഹാൽ കീഴടക്കുകയായിരുന്നു.
പത്ത് റൗണ്ടുകൾ നീണ്ടുനിന്ന ടൂർണമെന്റിൽ ആറ് പോയിന്റോടെയാണ് നിഹാൽ ഒന്നാമതെത്തിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (4) നേടിയ താരവും നിഹാലാണ്. അവസാന റൗണ്ടിൽ റുസ്ലാൻ പൊനോമരിയോവിനെ സമനിലയിൽ തളച്ചതോടെയാണ് കിരീടം ഉറപ്പിച്ചത്. റുസ്ലാൻ പൊനോമരിയോവ്, ഹംഗറിയുടെ റിച്ചാർഡ് റാപ്പോർട്ട് എന്നിവർ 5.5 പോയിന്റുമായി രണ്ടാം സ്ഥാനം പങ്കിട്ടു. ഗുകേഷ് 4.5 പോയിന്റുമായി നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഈ വിജയത്തോടെ ക്ലാസിക്കൽ ചെസ് റേറ്റിംഗിൽ 2723 പോയിന്റിലെത്തിയ നിഹാൽ, കേരളത്തിൽ നിന്നുള്ള എക്കാലത്തെയും ഉയർന്ന റേറ്റിംഗുള്ള താരമെന്ന നേട്ടവും സ്വന്തമാക്കി. ഈ വർഷം ജനുവരിയിൽ വിശ്വനാഥൻ ആനന്ദിനെ പിന്നിലാക്കി ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപ്പിഡ് കിരീടവും നിഹാൽ നേടിയിരുന്നു. കേരളത്തിൽ നിന്നുള്ള മൂന്നാമത്തെ ഗ്രാൻഡ് മാസ്റ്ററാണ് നിഹാൽ സരിൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, NIHAL SARIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360