SignIn
Kerala Kaumudi Online
Saturday, 27 June 2026 11.43 PM IST

ആഴ്സനലിന് ജയം

arsenal

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കിരീടപ്രതീക്ഷയുമായി അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ആഴ്സനലിന് ആത്മവിശ്വാസമേകി ഫുൾഹാമിനെതിരായ വിജയം. മറുപടിയില്ലാത്ത മൂന്നുഗോളുകൾക്കാണ് ആഴ്സനൽ കഴിഞ്ഞരാത്രി വിജയിച്ചത്. വിക്ടർ ഗ്യോക്കേഴ്സ് നേടിയ ഇരട്ട ഗോളുകളും ബുക്കായ സാക്കയുടെ ഒരു ഗോളുമാണ് ആഴ്സനലിന് ജയം നൽകിയത്.9-ാം മിനിട്ടിൽ ഗ്യോക്കേഴ്സിലൂടെയാണ് ആദ്യ ഗോൾ പിറന്നത്. 40-ാം മിനിട്ടിൽ സാക്ക ലീഡുയർത്തി. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗ്യോക്കേഴ്സ് അവസാന ഗോളും നേടി.

ഈ വിജയത്തോടെ ആഴ്സനലിന് 35 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണുള്ളത്. ആഴ്സനലിന് ഇനി മൂന്ന് മത്സരങ്ങൾ ശേഷിക്കുമ്പോൾ സിറ്റിക്ക് അഞ്ചുമത്സരങ്ങളുണ്ട്. ഇതുവരെയുള്ള ഗോൾ മാർജിനിൽ ആഴ്സനലാണ് മുന്നിൽ. സീസണിൽ ആഴ്സനൽ 67 ഗോളുകൾ നേടിയപ്പോൾ 26 ഗോളുകളേ വഴങ്ങിയുള്ളൂ. ഗോൾ വ്യത്യാസം 41 ആണ്. സിറ്റി 66 ഗോളുകളടിച്ചു, 29 എണ്ണം വഴങ്ങി. വ്യത്യാസം 37.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ARSENAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360