SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

പഞ്ചാബ് പിന്നെയും തോറ്റു

ipl

അഹമ്മദാബാദ് : പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സിന് ‌ ഈ സീസണിലെ തുടർച്ചയായ രണ്ടാം തോൽവി. ഇന്നലെ അവസാന ഓവർ വരെ ആവേശംനീണ്ട മത്സരത്തിൽ നാലുവിക്കറ്റിന് ഗുജറാത്ത് ടൈറ്റാൻസാണ് ശ്രേയസ് അയ്യരെയും കൂട്ടരെയും കീഴടക്കിയത്.

ഇന്നലെ അഹമ്മദാബാദിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ഗുജറാത്ത് ഒരു പന്തും നാലുവിക്കറ്റുകളും ശേഷിക്കേ വാഷിംഗ്ടൺ സുന്ദറിന്റെ സിക്സിലൂടെ വിജയം കാണുകയായിരുന്നു.

47 റൺസെടുക്കുന്നതിനി‌ടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്ന പഞ്ചാബിനെ സുയാംശ് ഹെഗ്ഡേയുടെ(57) അർദ്ധസെഞ്ച്വറിയും മാർക്കസ് സ്റ്റോയ്നിസിന്റെയും (40), മാർക്കോ യാൻസെന്റേയും (20 ) പിന്തുണയുമാണ് ഈ സ്കോറിലെത്തിച്ചത്. ആദ്യ ഓവറിലെ രണ്ടാം പന്തിൽ പ്രിയാംശ് ആര്യയേയും(2) മൂന്നാം പന്തിൽ കൂപ്പർ കൊനോലിയേയും (0) പുറത്താക്കിയ മുഹമ്മദ് സിറാജ് സ്വപ്നതുല്യതുടക്കമാണ് ഗുജറാത്തിന് നൽകിയത്.തുടർന്ന് റബാദ പ്രഭ്സിമ്രാൻ സിംഗിനെയും (15) ഹോൾഡർ നെഹാൽ വധേരയേയും (0), ശ്രേയസ് അയ്യരെയും (19) പുറത്താക്കിയതോടെയാണ് പഞ്ചാബ് 47/5 എന്ന നിലയിലായത്. ഹോൾഡർ നാലുവിക്കറ്റുകളും സിറാജ്,റബാദ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.റാഷിദ് ഖാന് ഒരു വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഗുജറാത്തിനായി ഓപ്പണർ സായ് സുദർശൻ (57) ഒരറ്റത്തുനിന്ന് പൊരുതിയതാണ് ചേസിംഗ് മുന്നോട്ടുകൊണ്ടുപോയത്. ശുഭ്മാൻ ഗിൽ (5) തുടക്കത്തിലേ മടങ്ങിയെങ്കിലും ജോസ് ബട്ട്‌ലർ(26),നിഷാന്ത് സിന്ധു (15), വാഷിംഗ്ടൺ സുന്ദർ (40 നോട്ടൗട്ട്) എന്നിവർ നടത്തിയ പോരാട്ടത്തിലൂടെ മത്സരം ഗുജറാത്തിന്റെ കയ്യിലെത്തി.

സീസണിലെ ഒൻപത് മത്സരങ്ങളിൽ 13 പോയിന്റുമായി പഞ്ചാബ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 10 മത്സരങ്ങളിൽ 12 പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്തുണ്ട്.

ഇന്നത്തെ മത്സരം

മുംബയ് Vs ലക്നൗ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360