SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.12 AM IST

ഹാപ്പി ഹാലാൻഡ്, സൂപ്പർ നോർവേ

ഹാലാൻഡിന്റെ വിജയഗോൾ, നോർവേ പ്രീ ക്വാർട്ടറിൽ ,എതിരാളികൾ ബ്രസീൽ

ഡാലസ് : ആദ്യ പകുതിയിൽ ഒന്നും ചെയ്യാനില്ലായിരുന്നെങ്കിലും രണ്ടാം പകുതിയിലെ വിജയ ഗോളോടെ നോർവേയെ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തിച്ച് സൂപ്പർ താരം എലിംഗ് ഹാലാൻഡ്.39-ാം മിനിട്ടിൽ അന്റോണിയോ ന്യൂസയിലൂടെ മുന്നിലെത്തിയ നോർവേയെ 74-ാം മിനിട്ടിൽ ഐവറിയുടെ അമാദ് ഡയാലോ സമനിലയിൽ പിടിച്ചിരുന്നു. 86-ാം മിനിട്ടിലായിരുന്നു ഹാലാൻഡിന്റെ വിജയഗോൾ. ഈ ലോകകപ്പിലെ അഞ്ചാം ഗോളോടെ ഹാലാൻഡ് ഗോൾ വേട്ടയിൽ മെസിക്ക് (6) പിന്നിൽ രണ്ടാമതെത്തി. ഞായറാഴ്ച രാത്രി നടക്കുന്ന പ്രീ ക്വാർട്ടറിൽ ബ്രസീലാണ് നോർവേയുടെ എതിരാളികൾ.

ആദ്യ പകുതിയിൽ നോർവേയുടെ ഹാഫിൽ മൂർച്ചയേറിയ ആക്രമണങ്ങൾ നടത്തുകയും തുടരെത്തുടരെ കോർണറുകൾ നേടുകയും ചെയ്തെങ്കിലും സ്കോർ ചെയ്യാനുള്ള അവസരം ലഭിച്ചത് നോർവേയ്ക്കായിരുന്നു. 39-ാം മിനിട്ടിൽ മാർട്ടിൻ ഒഡേഗാഡ് നൽകിയ പാസ് ഉയർത്തി വളച്ചടിച്ച് അന്റോണിയോ ന്യൂസ വലയിലേക്ക് കയറ്റി വിടുകയായിരുന്നു.ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് ന്യൂസ ഒരു ഫൗളിന് മഞ്ഞക്കാർഡും കണ്ടു.

ഹാലാൻഡിന് അധികമൊന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഹാലാൻഡിലേക്ക് പന്തെത്തുന്നത് തടുത്ത ഐവറി കോസ്റ്റ് പ്രതിരോധത്തിന് പക്ഷേ ന്യൂസയെ മാർക്ക് ചെയ്യുന്നതിലെ പിഴവാണ് ഗോളിലേക്ക് നയിച്ചത്. ഗ്രൂപ്പ് റൗണ്ടിലെ അവസാനമത്സരത്തിൽ ഹാലാൻഡ് അടക്കം 10 കളിക്കാരെയും മാറ്റിയിരുന്ന നോർവേ ഇന്നലെ മുൻനിര താരങ്ങളെ ഫസ്റ്റ് ഇലവനിലിറക്കിയാണ് കളിച്ചത്.

രണ്ടാം പകുതിയിൽ നോർവേ എടുത്ത ഒരു കോർണറിൽ നിന്ന് ഗോൾലൈൻ സേവിലൂടെയാണ് ഐവറി കോസ്റ്റ് രക്ഷപെട്ടത്. രണ്ടാം പകുതിയിൽ ഇരു ടീമുകളുടെ ഭാഗത്തുനിന്നും മികച്ച പരിശ്രമങ്ങളുണ്ടായി.ഗോളുകളും പിറന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360