SignIn
Kerala Kaumudi Online
Monday, 13 July 2026 1.51 AM IST

അർജന്റീന - ഇംഗ്ളണ്ട് അടിക്ക് അരങ്ങൊരുങ്ങി

argentins
england argentina

ലോകഫുട്ബാളിൽ ഏറ്റവും കടുത്ത ശത്രുത പുലർത്തുന്ന രണ്ട് രാജ്യങ്ങളാണ് അർജന്റീനയും ഇംഗ്ണ്ടും. 1966ലെ അന്റോണിയോ റാറ്റിന്റെ റഫറിയുമായുള്ള പ്രശ്നം മുതൽ 1982 ഫാൽക്കൻസ് ദ്വീപിനുവേണ്ടിയുള്ള ഇരു രാജ്യങ്ങളുടേയും യുദ്ധംവരെ കളിക്കളത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു.അർജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള ലോകകപ്പ് പോരാട്ടങ്ങളുടെ ഫലം ഇങ്ങനെ

1966 ലോകകപ്പ് ക്വാർട്ടർ

ഇംഗ്ളണ്ട് 1- അർജന്റീന 0

അന്റോണിയോ റാറ്റിന്റെ ഫൗളിനെത്തുടർന്നുണ്ടായ കലാപത്തിന്റെ പേരിൽ കുപ്രസിദ്ധമായ മത്സരം. ജയിച്ചത് ഇംഗ്ളണ്ട്.

1986 ലോകകപ്പ് ക്വാർട്ടർ

അർജന്റീന 2- ഇംഗ്ളണ്ട് 1

ഡീഗോ മറഡോണയുടെ ദൈവത്തിന്റെ കൈ ഗോളും, നൂറ്റാണ്ടിന്റെ ഗോളും പിറന്ന മത്സരത്തിൽ ജയം അർജന്റീനയ്ക്ക്.

1998 ലോകകപ്പ് പ്രീക്വാർട്ടർ

ഷൂട്ടൗട്ടിൽ അർജന്റീന

മൈക്കേൽ ഓവന്റെ അത്ഭുത ഗോൾ പിറന്ന മത്സരം. ഈ കളിയിലാണ് ഡീഗോ സിമയോണിയെ ചവിട്ടിയതിന് ഡേവിഡ് ബെക്കാം ചുവപ്പുകാർഡ് കണ്ടത്.

2002 ലോകകപ്പ് ഗ്രൂപ്പ്

ഇംഗ്ളണ്ട് 1- അർജന്റീന 0

ഡേവിഡ് ബെക്കാം എടുത്ത പെനാൽറ്റിയിൽ നിന്ന് ഇംഗ്ളണ്ട് വിജയം നേടിയ മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360