SignIn
Kerala Kaumudi Online
Monday, 13 July 2026 1.56 AM IST

വിന്നർ ഈസ് സിന്നർ

sinner

വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം യാന്നിക്ക് സിന്നറിന്

ഫൈനലിൽ അലക്സാണ്ടർ സ്വരേവിനെ തോൽപ്പിച്ചു

സിന്നറുടെ തുടർച്ചയായ രണ്ടാം വിംബിൾഡൺ കിരീടം

ലണ്ടൻ : വിംബിൾഡൺ ടെന്നിസ് പുരുഷ സിംഗിൾസ് കിരീടം ഇക്കുറിയും ഇറ്റാലിയൻ താരം യാന്നിക്ക് സിന്നറിന്. ഫൈനലിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ അലക്സാണ്ടർ സ്വരേവിനെ നാലുസെറ്റ് നീണ്ട പോരാട്ടത്തിൽ 6-7(7/9),7-6(7/2),6-3,6-4 എന്ന സ്കോറിനാണ് സിന്നർ കീഴടക്കിയത്.

ആദ്യ രണ്ട് സെറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടതെങ്കിലും ഇടയ്ക്ക് പരിക്കേറ്റത് സ്വരേവിന്റെ നീക്കങ്ങളുടെ വേഗത കുറച്ചു. ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമാണ് സ്വരേവ് മത്സരത്തിൽ പിന്നാക്കം പോയത്. ആദ്യസെറ്റ് 6-6ന് സമനിലയിലായപ്പോൾ നടന്ന ടൈബ്രേക്കറിൽ 9-7നാണ് സ്വരേവ് സെറ്റ് നേടിയത്. രണ്ടാം സെറ്റും സമനിലയിലെത്തിയ പ്പോൾ വീണ്ടും ടൈബ്രേക്കർ വേണ്ടിവന്നു. എന്നാൽ ഇക്കുറി സിന്നറാണ് ടൈബ്രേക്കറിൽ ജയിച്ചത്. ആ താളം നിലനിറുത്തിയ ഇറ്റാലിയൻ താരം അടുത്ത രണ്ടുസെറ്റുകളും ചാമ്പ്യൻഷിപ്പും സ്വന്തമാക്കി.

തുടർച്ചയായ രണ്ടാം വർഷമാണ് സിന്നർ വിംബിൾഡൺ ചാമ്പ്യനാകുന്നത്. സിന്നറുടെ അഞ്ചാം ഗ്രാൻസ്ളാം കിരീ‌ടമാണിത്.2024,2025 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പണും 2024ൽ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360