SignIn
Kerala Kaumudi Online
Monday, 13 July 2026 1.56 AM IST

ചരിത്രമെഴുതി യസ്തിക

yastika-bhatya

ലോഡ്സിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിത

ലണ്ടൻ : വിഖ്യാതമായ ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടെസ്റ്റ് സെഞ്ച്വറി നേടിയ ആദ്യ വനിത എന്ന റെക്കാഡ് ഇന്ത്യയുടെ യസ്തിക ഭാട്യയ്ക്ക് സ്വന്തം. ലോഡ്സ് ആതിഥ്യം വഹിക്കുന്ന ആദ്യ വനിതാ ടെസ്റ്റിന്റെ ഇംഗ്ളണ്ടിനെതിരെ രണ്ടാം ഇന്നിംഗ്സിൽ 113 റൺസാണ് വിക്കറ്റ് കീപ്പർ ബാറ്ററായ യസ്തിക നേടിയത്. നാലാം ടെസ്റ്റിനിറങ്ങിയ യസ്തികയുടെ ആദ്യ സെഞ്ച്വറിയാണിത്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയ സ്മൃതി മാന്ഥന (83), ഹർമൻ പ്രീത് കൗർ(58),ദീപ്തി ശർമ്മ(57) എന്നിവരുടെ അർദ്ധസെഞ്ച്വറി മികവിൽ ഇന്ത്യ 285 റൺസ് നേടിയിരുന്നു.ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സിൽ 170 റൺസിൽ ആൾഔട്ടായി. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ മൂന്നാംദിവസം 341/7 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തു. തുടർന്ന് 457 റൺസ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ട് കളിനിറുത്തുമ്പോൾ 130/6 എന്ന നിലയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASTIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360