
അറ്റ്‌ലാന്റ : അർജന്റീനയും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരത്തിന്റെ മുഖ്യ റഫറിയായി ഫിഫ നിശ്ചയിച്ച മൊറോക്കോ വംശജനായ അമേരിക്കക്കാരൻ ഇസ്മയിൽ എൽഫത്തിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ. അർജന്റീനയേയും മെസിയേയും ഫിഫ വഴിവിട്ടു സഹായിക്കുന്നുവെന്ന് ആരോപിക്കുന്ന മറ്റ് ടീമുകളുടെ ആരാധകർ ഇസ്മയിലിനെ മെസിയുടെ ഭാഗ്യറഫറിയെന്നാണ് വിശേഷിപ്പിക്കുന്നത്. മെസി കിരീടം നേടിയ കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇദ്ദേഹം നാലാം റഫറിയായിരുന്നതും അമേരിക്കൻ മേജർ ലീഗിൽ ഇദ്ദേഹം റഫറിയായിരുന്ന മത്സരങ്ങളിലെല്ലാം മെസിയുടെ ക്ളബ് ജയിച്ചതുമാണ് കാരണമായി പറയുന്നത്. ഈ ലോകകപ്പിൽ ഇസ്മയിലിന്റെ നാലാം മത്സരമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |