SignIn
Kerala Kaumudi Online
Wednesday, 15 July 2026 1.23 AM IST

ഫ്ളെമിംഗ് ചെന്നൈ വിടുന്നു

fleming

ചെന്നൈ : ചെന്നൈ സൂപ്പർകിംഗ്സിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് മുൻ ന്യൂസിലാൻഡ് നായകൻ സ്റ്റീഫൻ ഫ്ളെമിംഗ് പടിയിറങ്ങുന്നു. ടീമിനെ അഞ്ച് ഐ.പി.എൽ കിരീടങ്ങളിലേക്കും രണ്ട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്കും ടീമിനെ നയിച്ച കോച്ചാണ് ഫ്ലെമിംഗ്. പരസ്‌പര ധാരണയോടെയാണ് വേർപിരിയലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ആദ്യ സീസൺ ഐ.പി.എല്ലിൽ ടീമിന്റെ കളിക്കാരനായിരുന്ന സ്റ്റീഫൻ 2009 മുതൽ 17 വർഷം മുഖ്യ പരിശീലകനായിരുന്നു. 2010, 2011, 2018, 2021, 2023 സീസണുകളിൽ ഐ.പി.എല്ലിലും 2010, 2014 സീസണുകളിൽ ചാമ്പ്യൻസ് ലീഗിലും ചെന്നൈചാമ്പ്യന്മാരായി. 12 തവണ ഐ.പി.എൽ പ്ലേഓഫിലെത്തുകയും 10 തവണ ഫൈനൽ കളിക്കുകയും ചെയ്തു. 2023ലെ കിരീടത്തിനു ശേഷം ചെന്നൈ പ്ലേഓഫിലേക്ക് കടന്നിട്ടില്ല. 2024 ൽ അ‍ഞ്ചാം സ്ഥാനത്തായ ടീം, 2025 ൽ അവസാന (10) സ്ഥാനത്തും 2026 ൽ എട്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FLEMING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360