SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.38 AM IST

കേരളത്തിന് ഇന്നിംഗ്സ് ജയം

a

അഹമ്മദാബാദ് : റിലയൻസ് അഖിലേന്ത്യ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ തകർപ്പൻ വിജയവുമായി കേരളം. ഒരിന്നിംഗ്സിനും 215 റൺസിനുമായിരുന്നു കേരളത്തിന്റെ വിജയം. ആദ്യ ഇന്നിംഗ്സിൽ 352 റൺസിന്റെ ലീഡ് വഴങ്ങിയ ജമ്മു കശ്മീർ രണ്ടാം ഇന്നിങ്സിൽ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി സെഞ്ച്വറി നേടിയ അമയ് മനോജാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നേടി ബാറ്റിംംഗ് തിരഞ്ഞെടുത്ത കശ്മീർ ആദ്യ ഇന്നിംഗ് സിൽ 118 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി ലെറോയ് ജോക്വിൻ നാലും ഇഷാൻ കുനാലും തോമസ് മാത്യുവും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. കേരളം ഒന്നാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 470 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അമയ് മനോജ് പുറത്താകാതെ 100 റൺസ് നേടി. ക്യാപ്റ്റൻ ഹൃഷികേശ് 90-ഉം മാനവ് കൃഷ്ണ 83-ഉം ഇമ്രാൻ അഷ്റഫ് 71-ഉം സംഗീത് സാഗർ 54-ഉം റൺസെടുത്തു. തുടർന്ന് രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ കശ്മീർ 137 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360