SignIn
Kerala Kaumudi Online
Thursday, 10 September 2026 6.17 AM IST

കേരള പൊലീസ് അത്ലറ്റിക് ആൻഡ് ഗെയിംസ് ജാവലിൻ ത്രോയിൽ 76 വർഷം പഴക്കമുള്ള റെക്കാഡ് തകർത്ത് അരുൺ

d

തിരുവനന്തപുരം: 47ാമത് കേരള പൊലീസ് അത്ലറ്റിക് ആൻഡ് ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ജാവലിൻ ത്രോയിൽ 76 വർഷം പഴക്കമുള്ള റെക്കാഡ് തകർത്ത് കെ.എ.പി ഒന്നാം ബറ്റാലിയൻ താരം അരുൺ ബേബി. 1950ൽ എസ്.എ.പി താരമായ പി.വി. തോമസ് സ്ഥാപിച്ച 60.96 മീറ്റർ റെക്കാഡാണ് 73.29 മീറ്റർ ദൂരത്തേയ്ക്ക് ജാവലിൻ എറിഞ്ഞ് അരുൺ തിരുത്തിയത്.

പുരുഷന്മാരുടെ 10,000 മീറ്റർ നടത്തത്തിൽ കണ്ണൂർ സിറ്റി താരം പ്രതീഷ്. ഒ. എസ് ഒന്നാം സ്ഥാനം നേടി .വനിതകളുടെ 5000 മീറ്റർ നടത്തത്തിൽ കെ.എ.പി നാലാം ബറ്റാലിയൻ താരം അക്ഷയ കെ. സ്വർണം നേടി. പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയിൽ ഒന്നും രണ്ടും സ്ഥാനം കണ്ണൂർ സിറ്റി പൊലീസിലെ ഫൈസൽ.കെയും അബ്‌ദുൾ നിഷാദും കരസ്ഥമാക്കി.

പോൾ വോൾട്ടിൽ കെ.എ.പി താരം അശ്വിൻ എസ്. (4.40 മീറ്റർ)​ സ്വർണം സ്വന്തമാക്കി.

വനിതകളുടെ 400 മീറ്ററിൽ സ്‌പെഷ്യൽ ആംഡ് പൊലീസിന്റെ ആൻ റോസ് ടോമി ഒന്നാമതെത്തി.

കോട്ടയം ജില്ലാ പൊലീസ് അംഗം ആര്യ പി.എ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സ്വർണം നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360