SignIn
Kerala Kaumudi Online
Friday, 11 September 2026 5.50 AM IST

സ്വരേവ് സെമിയിൽ

u

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിൽ പുരുഷ സിംഗിൾസിൽ ഒന്നാം സീഡ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ് സെമി ഫൈനലിലെത്തി. ക്വാർട്ടറിൽ ഡച്ച് താരം ബോടിക് വാൻ ഡി ,സാൻഡ്സ്ചുൾപിനെ നേരിട്ടുള്ള സെറ്റുകളിൽ കീഴടക്കിയാണ് സ്വരേവ് സെമിയിലെത്തിയത്.

രെൻ ഖച്ചനോവാണ് സെമിയിൽ സ്വരേവിന്റെ എതിരാളി. ക്വാർട്ടറിൽ ജർമൻ താരം അലക്സാണ്ടർ ബ്ലോക്ക്സിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്‌ത്തിയാണ് ഖച്ചനോവ് സെമിയിലേക്ക് ടിക്കറ്റെടുത്തത്.

പുരുഷ സെമി ഷെഡ്യൂൾ

സ്വരേവ് - ഖച്ചനോവ്

(നാളെ പുലർച്ചെ 12.30 മുതൽ

തിയാഫോ - ഷെൽട്ടൺ

(പുലർച്ചെ 4.30 മുതൽ)

ലൈവ് - സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്ട് സ്റ്റാറിലും.

ബുംറ ഇൻ,​ ഹർഷിത് ഔട്ട്

ബംഗളൂരു: ഫിറ്ര്‌നസ് ടെസ്റ്റ് പാസായ പേസർ ജസ്‌പ്രീത് ബുംറ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കായി കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന ബുംറ ഏരെക്കാലത്തിന് ശേഷമാണ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നത്. അതേസമയം വീണ്ടും പരിക്കേറ്ര പേസർ ഹർഷിത് റാണയെ ടീമിൽ നിന്നൊഴിവാക്കി. റാണയ്ക്ക് പകരം യഷ് താക്കൂറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി. പരിക്കിന്റെ പിടിയിലായിരുന്ന നിതീഷ് കുമാർ,​ വാഷിംഗ്‌ടൺ സുന്ദർ എന്നിവരും ഫിറ്റ്‌നസ് തെളിയിച്ചു.

ബുംറ,​ ഹർഷിത്,​ നിതീഷ്,​സുന്ദർ എന്നിവരെ ഫിറ്റ്‌നസ് തെളിയിക്കണമെന്ന് നിബന്ധനയോടെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360