SignIn
Kerala Kaumudi Online
Monday, 17 August 2026 3.44 PM IST

തുടക്കത്തിൽ 'വിറച്ച്' ശ്രീലങ്ക, ആതിഥേയരെ എറിഞ്ഞിട്ട് ഇന്ത്യ; മാനവ് സുതാറിന് രണ്ട് വിക്കറ്റ്

sri-lanka-india-test
ഇന്ത്യൻ ടീം

ഗാലെ: ഇന്ത്യ–ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് തുടക്കത്തിൽ ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 462 റൺസാണ് നേടിയത്. പേസ‍‍ർ മുഹമ്മദ് സിറാജാണ് ശ്രീലങ്കയുടെ ഇന്നിംഗ്സിന് തുടക്കത്തിലേ പ്രഹരമേൽപ്പിച്ചത്. ആദ്യ ഓവറിൽ സിറാജിന്റെ പന്തിൽ നിഷാൻ ഫെർണാണ്ടോ റൺസൊന്നും നേടാതെ പുറത്താകുകയായിരുന്നു. തുടർന്ന് സ്പിന്നറായ മാനവ് സുതാർ ഡിനേഷ് ചണ്ഡിമലിന്റെ വിക്കറ്റ് നേടിയതോടെ തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയ ശ്രീലങ്കയെ കമിന്ദു മെൻഡിസും ലഹിരു ഉദാരയും ചേർന്ന് കരകയറ്റാനുള്ള ശ്രമം നടത്തി. എന്നാൽ മാനവ് സുതാറിന്റെ രണ്ടാം വിക്കറ്റായി ലഹിരു ഉദാരയും പുറത്താകുകയായിരുന്നു.

തുടർന്ന് കാമിന്ദു മെന്‍ഡിസിനെ (14) കുല്‍ദീപ് യാദവും ധനഞ്ജയ ഡി സിൽവയെ 21 റൺസിന് രവീന്ദ്ര ജ‌ഡേജയും പുറത്താക്കിയതോടെ ശ്രീലങ്ക അടിപതറുകയായിരുന്നു. 26-ാമത്തെ ഓവറിൽ 90 റൺസും അഞ്ച് വിക്കറ്റും എന്ന നിലയിലേക്ക് തകർച്ചയുടെ വക്കിലെത്തിയെങ്കിലും സോനൽ ദിനുഷയുടെയും വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്‌വെല്ലയുടെയും കൂട്ടുകെട്ടിൽ ശ്രീലങ്ക 181 റൺസ് എന്ന നിലയിലാണ് ഇപ്പോഴുള്ളത്. ഇനി 281 റൺസ് കൂടിയാണ് ശ്രീലങ്കയ്ക്ക് നേടാനുള്ളത്.

അതേസമയം, ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 462 റൺസിന് പുറത്തായി. 167 റൺസിന്റെ മികച്ച ഇന്നിങ്സ് കളിച്ച ദേവ്ദത്ത് പടിക്കൽ ആണ് ഇന്ത്യൻ സ്കോറിന് അടിത്തറയിട്ടത്. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ നാല് വിക്കറ്റ് വീഴ്ത്തി

English Summary

On Day 3 of the India-Sri Lanka first Test, India concluded their first innings at 462, with Devdutt Padikkal scoring 167. Sri Lanka's reply saw an early collapse, with Mohammed Siraj and Manav Suthar taking key wickets. Despite a partnership from Sonel Dinusha and Niroshan Dickwella, Sri Lanka finished the day at 181 for 5 wickets, trailing India by 281 runs.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS SRI LANKA, SRI LANKA TEST, MANAV SUTHAR, INDIA CRICKET, SRI LANKA VS INDIA TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360