മുംബയ്: ഇന്ത്യൻ ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന് തിരിച്ചുവരവിനുള്ള വഴികൾ കൂടുതൽ കടുപ്പമാകുന്നു. രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തിനുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി. ഒക്ടോബർ 11ന് ചണ്ഡീഗഡിനെതിരെയാണ് മുംബയ്‌യുടെ ആദ്യമത്സരം. ടീമിലേക്ക് പരിഗണിക്കണമെന്ന് സൂര്യകുമാർ താൽപ്പര്യം അറിയിച്ചിരുന്നെങ്കിലും സെലക്ടർമാർ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല.
കഴിഞ്ഞ 18മാസമായി റെഡ് ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതാണ് തീരുമാനത്തിന് പ്രധാന കാരണമെന്ന് ചീഫ് സെലക്ടർ രാജേഷ് പവാർ ചൂണ്ടിക്കാട്ടി. സൂര്യകുമാർ യാദവ് വലിയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ്. എന്നാൽ കഴിഞ്ഞ 18 മാസമായി സൂര്യ കുമാർ റെഡ്ബോൾ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഏതാനും മത്സരങ്ങൾ കളിച്ച് താളം വീണ്ടെടുത്ത ശേഷം അദ്ദേഹത്തെ ടീമിലേക്ക് പരിഗണിക്കാമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അതേസമയം, 19കാരനായ ആയുഷ് മാത്രെയെ മുംബയ്‌യുടെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഭാവിയിൽ ടീമിന്റെ നായകനായി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷിന് നേതൃത്വ ചുമതല നൽകിയതെന്നാണ് റിപ്പോർട്ട്. ഈ വർഷം ഇന്ത്യയെ അണ്ടർ19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ആയുഷ് മികച്ച നേതൃത്വ മികവാണ് ഇതിനോടകം പ്രകടിപ്പിച്ചിട്ടുള്ളത്. സിദ്ദേഷ് ലാഡാണ് മുംബയ്‌യുടെ ക്യാപ്റ്റൻ. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാളും 16അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്.
വരാനിരിക്കുന്ന ന്യൂസിലൻഡ് പര്യടനത്തിന് മുന്നോടിയായി മത്സരപരിചയം നേടുന്നതിനാണ് ജയ്‌സ്വാൾ രഞ്ജി മത്സരത്തിൽ കളിക്കുന്നത്. ഇന്ത്യൻ ടീമിൽ നിന്നും നേരത്തേ തന്നെ സൂര്യകുമാർ യാദവിന് തിരിച്ചടി നേരിട്ടിരുന്നു. ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യ നിലനിർത്തിയതിന് പിന്നാലെ നായകസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയിരുന്നു. പിന്നീട് ടീമിൽ നിന്ന് തന്നെ സൂര്യകുമാർ പുറത്തായി. തുടർന്ന് ശ്രേയസ് അയ്യരെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നു. ജൂണിൽ നടന്ന മുംബയ് ട്വന്റി20 ലീഗിലാണ് സൂര്യകുമാർ അവസാനമായി കളിച്ചത്.
Indian cricketer Suryakumar Yadav was excluded from Mumbai's Ranji Trophy squad for their opening match, with selectors citing his 18-month absence from red-ball cricket. He needs to regain form. Separately, 19-year-old Ayush Mhatre, who led India to the U19 World Cup title, was appointed Mumbai's vice-captain. Yashasvi Jaiswal is also in the squad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |