SignIn
Kerala Kaumudi Online
Monday, 25 May 2026 9.47 AM IST

'നിങ്ങള്‍ സുന്ദരിയാണ്', മെസേജുകള്‍ പുറത്ത് വിട്ട് നടി; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് അടുത്ത പണി

taniyaa-chatterjee

മുംബയ്: പഞ്ചാബ് കിംഗ്‌സ് താരം യൂസ്‌വേന്ദ്ര ചഹൽ വീണ്ടും വിവാദത്തിൽ. ഇത്തവണ മോഡലും നടിയുമായ താനിയ ചാറ്റർജി ഉന്നയിച്ച വെളിപ്പെടുത്തലുകളാണ് ചഹലിനെ വെട്ടിലാക്കിയിരിക്കുന്നത്. ചഹൽ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിക്ക് മറുപടിയായി 'ആപ് ക്യൂട്ട് ഹോ' (നിങ്ങൾ ക്യൂട്ടാണ്) എന്ന് മെസേജ് അയച്ചതായാണ് താനിയയുടെ വാദം. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ തന്റെ ഇൻസ്റ്റഗ്രാം ഇൻബോക്സ് കാണിച്ച് താരം ഇത് തെളിയിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗന്ദി ബാത്ത്', 'തിത്‌ലിയ' തുടങ്ങിയ ഒടിടി വെബ് സീരിസുകളിലൂടെ ശ്രദ്ധേയയായ നടിയാണ് താനിയ ചാറ്റർജി. നടിയുടെ ആരോപണത്തിൽ ചഹൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ ആഴ്ച ചഹലിനെ തേടിയെത്തുന്ന രണ്ടാമത്തെ വിവാദമാണിത്. കഴിഞ്ഞ ദിവസം കാർ ഓടിക്കുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി അലക്ഷ്യമായി റോഡിലേക്ക് വലിച്ചെറിഞ്ഞ വീഡിയോ പുറത്തുവന്നിരുന്നു. 2025ൽ കൊറിയോഗ്രാഫർ ധനശ്രീ വർമ്മയുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം ചഹലിന്റെ വ്യക്തിജീവിതം നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാറുണ്ട്. ആർജെ മഹ്വാഷുമായി താരം പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ഇരുവരും സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ആ ബന്ധവും അവസാനിച്ചതായാണ് സൂചന.

chahal-

നിലവിൽ ചഹൽ ഇന്ത്യയുടെ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ടീമീലേക്ക് തിരിച്ചെത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. 2023ലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2024ലെ ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ സാധിച്ചിരുന്നില്ല.


കഴിഞ്ഞ ഐപിഎൽ സീസണിൽ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിൽ എത്തിക്കുന്നതിൽ താരം പ്രധാന പങ്ക് വഹിച്ചിരുന്നു. അടുത്തിടെ എബി ഡിവില്ലിയേഴ്സിന്റെ പോഡ്കാസ്റ്റിൽ ചഹൽ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. 'ഞാൻ മദ്യപാനം നിർത്തിയിട്ട് ആറുമാസമായി. വയസ് 35 ആയി, ഇനിയെങ്കിലും ടീമിന് വേണ്ടി 150 ശതമാനം നൽകണം. ഒരു സീനിയർ താരം എന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃകയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.'- ചഹൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CHAHAL, TANIYA, GOSSIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360