ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ യുവതാരം വൈഭവ് സൂര്യവംശി പുതിയ റെക്കോർഡ് നേട്ടം സ്വന്തമാക്കി. ദുലീപ് ട്രോഫി മത്സരത്തിനിടെ നേടിയ അർദ്ധസെഞ്ച്വറിയാണ് താരത്തെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. ദുലീപ് ട്രോഫിയിൽ അർദ്ധസെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് വൈഭവ് സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ 57 വർഷം പഴക്കമുള്ള റെക്കോർഡാണ് താരം മറികടന്നത്.
സെൻട്രൽ സോണിനെതിരായ സെമിഫൈനലിലാണ് ഈസ്റ്റ് സോൺ താരമായ വൈഭവ് സൂര്യവംശി റെക്കോർഡ് പ്രകടനം നടത്തിയത്. 42 പന്തുകളിൽ നിന്നുമാണ് വൈഭവ് അർദ്ധസെഞ്ച്വറി നേടിയത്. ഇതോടെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർദ്ധ സെഞ്ച്വറി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 15 വയസും 175 ദിവസവും പൂർത്തിയാക്കിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
1969ൽ 16 വയസും 23 ദിവസവും പ്രായത്തിൽ ദുലീപ് ട്രോഫിയിൽ അർദ്ധസെഞ്ച്വറി നേടിയ ലക്ഷ്മൺ സിംഗിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2005ൽ 16 വയസും 307 ദിവസവുമുള്ളപ്പോൾ അർദ്ധസെഞ്ച്വറി നേടിയ പിയൂഷ് ചൗളയാണ് പട്ടികയിൽ മൂന്നാമത്.
റെക്കോർഡ് നേട്ടത്തിന് പിന്നാലെ വൈഭവ് സെഞ്ച്വറി നേട്ടത്തിന് അരികെയെത്തിയെങ്കിലും എട്ട് റൺസകലെ പുറത്തായി. 81 പന്തിൽ 92 റൺസാണ് താരം നേടിയത്. എട്ട് റൺസ് കൂടി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡും വൈഭവിന് മുന്നിൽ വഴിമാറുമായിരുന്നു.
ഏഴ് ഫോറും ഏഴ് സിക്സും ഉൾപ്പെട്ടതായിരുന്നു വൈഭവിന്റെ ഇന്നിംഗ്സ്. അഭിമന്യു ഈശ്വരനൊപ്പം ഓപ്പണറായി ഇറങ്ങിയ വൈഭവ് ആദ്യ വിക്കറ്റിൽ 162 റൺസിന്റെ കൂട്ടുകെട്ടും പടുത്തുയർത്തി. ഇതോടെ ഈസ്റ്റ് സോണിന് മികച്ച തുടക്കം ലഭിച്ചു.
Young Indian cricketer Vaibhav Suryavanshi set a new Duleep Trophy record, becoming the youngest player to score a half-century. At 15 years and 175 days old, he achieved this milestone during East Zone's semi-final against Central Zone. His 42-ball fifty surpassed a 57-year-old record, marking a significant achievement in his career.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |