SignIn
Kerala Kaumudi Online
Tuesday, 16 June 2026 12.14 PM IST

തോൽവിക്ക് പിന്നാലെ കയ്യാങ്കളി; വെെഭവ്   സൂര്യവംശിയെ പ്രകോപിപ്പിച്ചത് ശ്രീലങ്കൻ താരത്തിന്റെ ഒരു പരാമർശം

vaibhav-suryavanshi

ദംബുള്ള (ശ്രീലങ്ക): ശ്രീലങ്കയിൽ നടന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ നാലാം മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ എ ടീമിലെ 15 വയസുകാരൻ വെെഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ഇരുടീമുകളും 265 റൺസെടുത്ത് സമനിലയായതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 16 റൺസെടുത്തു. എന്നാൽ 10 റൺസെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. പിന്നാലെയാണ് ശ്രീലങ്കൻ താരങ്ങളും സൂര്യവംശിയും തമ്മിൽ തർക്കമുണ്ടായത്. എന്താണ് ഗ്രൗണ്ടിൽ സംഭവിച്ചതെന്ന് ഇപ്പോഴും പലർക്കും അറിയില്ല.

മത്സരം അവസാനിച്ചതിന് പിന്നാലെ ശ്രീലങ്കൻ താരം വിശെൻ ഹലംബഗെ വെെഭവ് സൂര്യവംശിയോട് 'മത്സരം കഴിഞ്ഞു, വീട്ടിൽ പോ' എന്ന് പറഞ്ഞുവെന്നും ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. തുടർന്ന് വാക്കേറ്റവും ചെറിയ തോതിലുള്ള സംഘർഷവുമുണ്ടായി. രംഗം വഷളാകുന്നതിന് മുൻപ് തന്നെ മറ്റ് ശ്രീലങ്കൻ താരങ്ങളും സൂര്യൻഷ് ഷെഡ്‌ഗെയും ഇടപെട്ട് വൈഭവിനെ അവിടെനിന്ന് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VAIBHAV SOORYAVANSHI, SRI LANKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360