ഒട്ടാവ: കാനഡയിലെ ടൊറോന്റോയിൽ സൽസ ഫെസ്റ്റിവലിനിടെ വെടിവയ്പ്പ്. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ പ്രദേശിക സമയം രാത്രി 8.12 ഓടെയാണ് സംഭവം. സെന്റ് ക്ലെയ അവന്യൂ വെസ്റ്റ്, ആർലിംഗ്ടൺ അവന്യൂ എന്നിവിടങ്ങൾക്ക് സമീപമാണ് വെടിവയ്പ്പ് നടന്നത്. നിലവിലെ സ്ഥിതിഗതികൾ പൊലീസിന്റെ നിയന്ത്രണത്തിലാണെന്നും പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിച്ചതായുമാണ് റിപ്പോർട്ട്.
അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സുരക്ഷ മുൻനിർത്തി ജനങ്ങൾ ഈ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് പൊലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്.
സമീപകാലത്തായി കാനഡയിൽ വെടിവയ്പ്പ് സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം മോൺട്രിയാലിൽ നടന്ന വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ ടംബ്ലർ റിഡ്ജിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ എട്ടുപേരാണ് കൊല്ലപ്പെട്ടത്.
Two people were killed and several others were injured in toronto shooting. Police have launched a large-scale investigation and are searching for the suspect.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |