SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.35 AM IST

ജാന ബാങ്ക് ഏറ്റെടുക്കൽ പൂർണമായും തള്ളാതെ ഫെഡറൽ ബാങ്ക്

jana-bank

കൊച്ചി: ജാന ബാങ്ക് സ്മോൾ ഫിനാൻസ് ബാങ്ക് ഏറ്റെടുക്കൽ വാർത്തയിൽ ജാഗ്രതയോടെ പ്രതികരിച്ച് ഫെഡറൽ ബാങ്ക്. ജാന സ്മോൾ ഫിനാൻസ് ബാങ്കിൽ നിയന്ത്രണ ഓഹരികൾ ഏറ്റെടുക്കാൻ ഫെഡറൽ ബാങ്ക് ചർച്ച നടത്തുന്നുവെന്ന് ഇന്നലെ സി.എൻ.ബി.സി ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു. ബിസിനസ് വളർച്ചയ്ക്കും വിപുലീകരണത്തിനുമായി വിവിധ അവസരങ്ങൾ സാധാരണ നിലയിൽ പരിശോധിക്കാറുണ്ടെന്ന് ഫെഡറൽ ബാങ്ക് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ നിലവിൽ സെബി ചട്ടങ്ങൾ അനുസരിച്ച് വെളിപ്പെടുത്തേണ്ട തരത്തിലുള്ള കാര്യമായ വിവരങ്ങളോ ഇടപാടുകളോ ഇല്ലെന്ന് ഫെഡറൽ ബാങ്ക് എക്‌സ്ചേഞ്ചുകളെ അറിയിച്ചു. ജാന സ്‌മോൾ സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ നിയന്ത്രണ ഓഹരികൾ ഫെഡറൽ ബാങ്ക് വാങ്ങുമെന്നും പ്രൊമോട്ടർ ജാന ഹോൾഡിംഗ്സിന്റെ 16.94 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്ക് ഏറ്റെടുക്കുമെന്നുമാണ് വാർത്ത വന്നത്. ഇതിന് പിന്നാലെ ഫെഡറൽ ബാങ്കിന്റെ ഓഹരി വില 4.5 ശതമാനം ഇടിഞ്ഞ് 341.80 രൂപയിലെത്തി. ജാന സ്‌മോൾ ഫിനാൻസിന്റെ ഓഹരി വിലയും ഇടിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360