SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.17 PM IST

24 മണിക്കൂറിനിടെ ലോകത്ത് നാല് ലക്ഷത്തിലധികം കൊവിഡ് കേസുകൾ; മരണസംഖ്യ 39 ലക്ഷം കടന്നു

covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഏഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്റർ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അമ്പത്തിനാല് ലക്ഷമായി ഉയർന്നു.

രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ മൂന്ന് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 6.18 ലക്ഷം പേർ മരിച്ചു. ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.93 ലക്ഷമായി ഉയർന്നു.

ബ്രസീൽ (1.82 കോടി രോഗബാധിതർ), ഫ്രാൻസ്(57 ലക്ഷം രോഗബാധിതർ), തുർക്കി(53 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, WORLD COVID, COVID POSITIVE, COVIDDEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360