
ന്യൂയോർക്ക് : ഐക്യരാഷ്ട്ര സംഘടന (യു.എൻ) ജനറൽ അസംബ്ലിയുടെ 81 -ാം സെഷനിൽ പങ്കെടുക്കാൻ യു.എസിലെ ന്യൂയോർക്കിലേക്ക് ഒഴുകിയെത്തി ലോകനേതാക്കൾ. 18ന് ഉന്നതതല യോഗങ്ങൾ തുടങ്ങിയെങ്കിലും ഇന്ന് മുതലാണ് രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന പൊതുസംവാദങ്ങൾ നടക്കുക. 28ന് സമാപിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ 26ന് ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യും. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ജനറൽ അസംബ്ലിയിൽ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |