SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.05 AM IST

നഗോയയി​ൽ നിന്ന് നാലു മെഡൽ കൂടി

games
ഏഷ്യൻ ഗെയിംസി​ൽ പുരുഷ വി​ഭാഗം 10 മീറ്റർ എയർ റൈഫി​ളി​ൽ വെള്ളി​ നേടി​യ ഇന്ത്യൻ ടീം

നഗോയ : അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്നലെയും ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യൻ മെഡൽ മുഴക്കം. പുരുഷ വിഭാഗം 10 മീറ്റർ എയർ റൈഫിൾ ടീമിനത്തിൽ ഹി​മാംശു ധി​ല്ലൻ,രുദ്രാൻക്ഷ് പാട്ടീൽ,പാർത്ഥ് മാനേ എന്നിവർ ചേർന്ന് വെള്ളി നേടിയപ്പോൾ വ്യക്തിഗത ഇനത്തിൽ ഹി​മാംശു വെള്ളിയും രുദ്രാൻക്ഷ് വെങ്കലവും സ്വന്തമാക്കി. ഷൂട്ടിംഗിലെ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്. ഈ ഗെയിംസിലെ അരങ്ങേറ്റ ഇനമായ മിക്സഡ് മാർഷ്യൽ ആർട്സിൽ സുചിക തര്യാൽ വെങ്കലം നേടി. 60 കിലോ ഭാരവിഭാഗത്തിലെ ട്രഡീഷണൽ ഇവന്റിന്റെ സെമിയിൽ സമനില നേ‌ടിയെങ്കിലും എതിരാളിയേക്കാൾ ശരീരഭാരം 700ഗ്രാം കൂടിയതിനാൽ സുചികയ്ക്ക് വെങ്കലത്തിൽ ഒതുങ്ങേണ്ടിവന്നു.

നാലുവെള്ളിയും രണ്ട് വെങ്കലങ്ങളും ഉൾപ്പടെ ആറ് മെഡലുകളുമായി പട്ടികയിൽ പത്താം സ്ഥാനത്താണ് ഇന്ത്യ.14 സ്വർണമുൾപ്പടെ 23 മെഡലുകളുമായി ചൈനയാണ് ഒന്നാമത്. ഇന്ന് ഇന്ത്യയുടെ സ്വർണപ്രതീക്ഷയായ വനിതാ ക്രിക്കറ്റ് ഉൾപ്പടെയുള്ള ഇനങ്ങളിൽ ഫൈനൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360