
ഫ്‌ളോറിഡ: പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടതായി റിപ്പോർട്ട്. ആപ്പുകളുടെ മാതൃകമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് പരാതിപ്പെട്ടത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ് എന്നീ ആപ്പുകൾ തുറക്കാനോ പുതിയ പോസ്റ്റുകൾ പങ്കുവയ്ക്കാനോ സാധിക്കുന്നില്ലെന്ന് ഉപയോക്താക്കൾ വ്യക്തമാക്കി. ആപ്പുകൾ ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ 'എറർ' മെസേജുകളാണ് കാണിക്കുന്നത്. മെറ്റാ ആപ്പുകൾ പ്രവർത്തനരഹിതമായതോടെ, സാങ്കേതിക തടസങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കൾ എക്സ് പോലുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിച്ചത്. മൊബൈൽ ആപ്ലിക്കേഷനുകളിലും വെബ്‌സൈറ്റ് പതിപ്പുകളിലും സാങ്കേതിക തടസം നേരിട്ടു. പിന്നാലെ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |