SignIn
Kerala Kaumudi Online
Thursday, 29 October 2026 1.48 AM IST

ബലൂചിസ്ഥാനിലെ രാജകുമാരനെ വാഹനം തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി തോക്കുധാരികൾ, കണ്ടെത്താനാകാതെ പൊലീസ്

prince-abducted
മുഹമ്മദ് ഖാൻ അഹ‌്‌മെദ്‌സായി

കറാച്ചി: പാകിസ്ഥാനിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ രാജകുടുംബാംഗമായ മുഹമ്മദ് ഖാൻ അഹ്‌മെദ്‌സായി രാജകുമാരനെയും അദ്ദേഹത്തിന്റെ രക്ഷകരെയും തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൊവ്വാഴ്‌ച പുലർച്ചെയോടെയാണ് സംഭവം. രാജകുടുംബത്തിലെ ഭരണാധികാരിയുടെ ചുമതലയുള്ള ഖാൻ ഓഫ് കലത്ത് സുലേമാൻ ഖാൻ ദാവൂദിന്റെ മകനാണ് മുഹമ്മദ് ഖാൻ.

മൂന്ന് ആയുധധാരികൾ ഖുസ്‌ദറിൽ നിന്ന് കലാത്തിലേക്ക് പോകുകയായിരുന്ന രാജകുമാരനെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസ് അറിയിക്കുന്നത്. അദ്ദേഹത്തിന്റെ ഗൺമാൻമാരെയും അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കലത്ത് ഖാനേറ്റ് എന്ന പ്രദേശത്തെ പഴയ ഭരണാധികാരികളുടെ പ്രദേശത്തെ നേതാവാണ് ഖാൻ. പണ്ടുകാലത്ത് നിലനിന്ന നാട്ടുരാജ്യമായിരുന്നു ഇവിടം.

നിലവിലെ ഖാൻ ആയ സുലേമാൻ ദാവൂദ് യുകെയിലും വെയിൽസിലുമാണ് താമസം. ബലൂച് ജനങ്ങളെ യോജിപ്പിച്ചുനിർത്തുന്നതിനാൽ ഖാൻ ഓഫ് കലാത്തിന് വലിയ പങ്കുണ്ട്. ഇതിനിടെയാണ് രാജകുമാരനെ തട്ടിക്കൊണ്ടുപോയത്.

English Summary

Prince Muhammad Khan Ahmedzai, a member of the royal family of Balochistan province in Pakistan, and his security guards were abducted by armed men in the early hours of Tuesday.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMAD KHAN AHMEDZAI, BALOCHISTAN PRINCE KIDNAPPED, PAKISTAN ABDUCTION NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360