മോസ്‌കോ: ലബോറട്ടറി ടെക്‌നീഷ്യൻ പ്ളേഗ് ബാധയേറ്റ് മരിച്ചതിനെത്തുടർന്ന് അഞ്ചിലധികം ആശുപത്രികൾ അടച്ചുപൂട്ടുകയും ഇരുന്നൂറിലധികം പേരെ ക്വാറന്റീനിലാക്കുകയും ചെയ്തു. റഷ്യൻ നഗരമായ ഇർകുറ്റ്‌സ്‌കിലാണ് സംഭവം. ഷെലകോവിലെ പ്ളേഗ് പ്രതിരോധ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ലാബ് ടെക്‌നീഷ്യനായ ദര്യ ഷിപിലോവ (28) ആണ് മരിച്ചത്. തകർന്ന ടെസ്റ്റ് ട്യൂബിൽ നിന്നാണ് ദര്യക്ക് പ്ളേഗ് ബാധയേറ്റതെന്നാണ് നിഗമനം.
പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുന്നതിനിടെ അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് തകരുകയായിരുന്നുവെന്ന് യുവതി മെഡിക്കൽ സ്റ്റാഫിനോട് പറഞ്ഞിരുന്നു. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് സെപ്തംബർ 29നാണ് ദര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വെന്റിലേറ്ററിലേയ്ക്ക് മാറ്റി. ഒക്‌ടോബർ ഒന്നിനായിരുന്നു മരണം.
ദര്യയുമായി സമ്പർക്കത്തിലേർപ്പെട്ട 200ലധികം പേരാണ് ക്വാറന്റീനിൽ കഴിയുന്നത്. ഇർകുറ്റ്‌സ്‌കിൽ ഒരു യുവതി പ്ളേഗ് മൂലം മരണപ്പെട്ടതായി സംശയിക്കുന്നതായും എന്നാൽ പ്രദേശത്ത് പ്ളേഗ് പൊട്ടിപ്പുറപ്പെട്ടിട്ടില്ലെന്നും ബുറിയാട്ടിയ ഗവർണർ അലക്‌സി സിഡെനോവ് അറിയിച്ചു.
A laboratory technician died of suspected plague in Russia’s Irkutsk after reportedly being infected by a broken test tube while collecting samples. She was hospitalized with severe pneumonia and died on October 1. More than 200 people who had contact with her have been quarantined, while authorities said there is no plague outbreak in the region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |