SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.48 PM IST

'ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നു'; ട്രൂഡോ ഉന്നയിക്കുന്നത് തെളിവില്ലാത്ത ആരോപണങ്ങൾ, ഇന്ത്യയ്‌ക്ക് പിന്തുണയുമായി ശ്രീലങ്ക

READ ENGLISH VERSION
ali-sabry

ന്യൂയോർക്ക്: ഇന്ത്യ - കാനഡ വിഷയത്തിൽ പ്രതികരിച്ച് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. കാനഡയിൽ തീവ്രവാദികൾ സുരക്ഷിത താവളമൊരുക്കുന്നു. തെളിവുകളൊന്നുമില്ലാതിരുന്നിട്ട് കൂടി അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും സാബ്രി കുറ്റപ്പെടുത്തി.

'ശ്രീലങ്കയ്‌ക്കെതിരെയും ഇതേ കാര്യമാണ് അവർ ചെയ്തത്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്ന വലിയ നുണയാണ് കാനഡ സൃഷ്ടിച്ചത്. വംശഹത്യ നടന്നിട്ടില്ലെന്ന കാര്യം എല്ലാവർക്കുമറിയാം.'- സാബ്രി കൂട്ടിച്ചേർത്തു. അതേസമയം, നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലുള്ളതും ഇന്ത്യയിലേയ്‌ക്ക് വരുന്നവരുമായ തങ്ങളുടെ പൗരന്മാർക്ക് കാനഡ ജാഗ്രതാ നിർദേശം നൽകി. കനേഡിയൻ പൗരന്മാർക്കുള്ള യാത്രാ മാർഗനിർദേശം അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് കാനഡ പുതുക്കുന്നത്. ഖാലിസ്ഥാൻ തീവ്രവാദികളുടെ പ്രതിഷേധത്തെ തുടർന്ന് കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

സെപ്‌തംബർ 18ന് കാനഡയിൽ വച്ച് ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിംഗ് നിജ്ജാറിനെ വെടിവച്ച് കൊന്ന സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യ - കാനഡ ബന്ധം വഷളായത്. കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്‌ക്ക് പുറത്തുവച്ചാണ് തീവ്രവാദിയായ നിജ്ജാർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, ALI SABRY, SRILANKAN MINISTER, JUSTIN TRUDEAU, TERRORISTS FOUND SAFE HEAVEN IN CANADA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360