SignIn
Kerala Kaumudi Online
Monday, 27 July 2026 10.41 AM IST

ഭൂമിയെ തൊട്ട് സുനിത

sunitha-williams

വാഷിംഗ്ടൺ: അങ്ങ് ദൂരെ... 400 കിലോമീറ്റർ അകലെയുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം. അവിടെനിന്ന് വെളുത്ത ഡ്രാഗണിന്റെ ചിറകിലേറി സുനിത വില്യസും സംഘവും ഭൂമിയിൽ പറന്നിറങ്ങി.

800 കോടി ജനങ്ങൾ സാക്ഷി. ശൗര്യമേറിയ കുതിരയെപ്പോലെ ചീറിപ്പാഞ്ഞെത്തിയ ഡ്രാഗൺ പേടകം മെക്സിക്കോ ഉൾക്കടലിന്റെ (ഗൾഫ് ഒഫ് അമേരിക്ക) മടിത്തട്ടിലേക്കാണ് വന്നത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.27​ന് ഫ്ലോറിഡയിലെ ടാലഹാസിക്ക് സമീപമായിരുന്നു ചരിത്ര ലാൻഡിംഗ്.

9 മാസമായി മനുഷ്യരാശിയുടെ നെഞ്ചിടിപ്പ് കൂട്ടിയ ബഹിരാകാശ ത്രില്ലറിൽ സുനിതയ്ക്കൊപ്പം ബുച്ച് വിൽമോറും നിക്ക് ഹേഗും അലക്‌സാണ്ടർ ഗോർബുനോവും താരങ്ങൾ. ഇലോൺ മസ്‌കിന്റെ ഡ്രാഗൺ പേടകം (ക്രൂ ഡ്രാഗൺ - ഫ്രീഡം) കൺമുന്നിലെ ചരിത്രമാകുന്ന നിമിഷം കൂടിയായി.

യാത്രാ പേടകത്തിലെ തകരാർ കാരണം 2024 ജൂൺ മുതൽ നിലയത്തിൽ കുടുങ്ങിയതാണ് സുനിതയും വിൽമോറും. നിക്ക് ഹേഗും ഗോർബുനോവും സെപ്തംബറിലാണ് നിലയത്തിലെത്തിയത്.

# സുനിതയും വിൽമോറും

നിലയത്തിൽ

 286 ദിവസം

 4,576 തവണ ഭൂമിയെ ചുറ്റി

 195,289,857 കിലോമീറ്റർ സഞ്ചരിച്ചു

# രണ്ടാം സ്ഥാനം

സുനിത ബഹിരാകാശത്ത് ചെലവഴിച്ച ദിവസങ്ങളുടെ എണ്ണം (3 ദൗത്യങ്ങളിലായി) 608 ആയി. കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ രണ്ടാമത്തെ യു.എസ് സഞ്ചാരി. പെഗ്ഗി വിറ്റ്സൺ (675 ദിവസം) ആണ് ഒന്നാമത്.

# ഡ്രാ​ഗ​ണി​ന്റെ​ ​വ​ര​വ്

പ്രതികൂല സാഹചര്യങ്ങൾ സന്ദർഭാേചിതമായി നേരിടാനുള്ള തയ്യാറെടുപ്പോടെ യാത്രാരംഭം.

 ഇ​ന്ന​ലെ​ ​രാ​വി​ലെ 10​:35​ ​-​ ​ബ​ഹി​രാ​കാ​ശ​ ​നി​ല​യ​ത്തി​ൽ​ ​നി​ന്ന് ​വേ​ർ​പെ​ട്ടു
​ ഇ​ന്ന് ​പു​ല​ർ​ച്ചെ​ 2​:36​ ​-​ ​പേ​ട​ക​ത്തി​ന്റെ​ ​ട്ര​ങ്ക് ​ഭാ​ഗം​ ​വേ​ർ​പെ​ട്ടു
 2​:41​ ​-​ ​ഭൗ​മാ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് ​ക​ട​ക്കു​ന്ന​തി​ന് ​തൊ​ട്ടു​മു​ന്നേ​ 7.5 ​മി​നി​റ്റ്​ ​ത്രസ്റ്ററുകൾ ​ജ്വ​ലി​പ്പി​ക്കു​ന്ന​ ​ഡീ​ഓ​ർ​ബി​റ്റ് ​ബേ​ൺ​ ​പ്ര​ക്രിയ. ഭൂ​മി​യു​ടെ​ ​അ​ന്ത​രീ​ക്ഷ​ത്തി​ലേക്ക്. ഇന്നേരം ​ശ​ബ്ദ​ത്തി​ന്റെ​ 22​ ​മ​ട​ങ്ങ് ​വേ​ഗ​ത​ ആർജിച്ചു ​(​മ​ണി​ക്കൂ​റി​ൽ​ 27,359​ ​കി​ലോ​മീ​റ്റ​ർ​).​ ​പു​റം​ഭാ​ഗ​ത്തെ​ ​ചൂ​ട് 1,926​ ​ഡി​ഗ്രി​ ​സെ​ൽ​ഷ്യ​സി​ലേ​റെ
 3​:24​ ​-​ 18,​​000​ ​അ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​വ​ച്ച് ​ര​ണ്ട് ​ചെ​റു​ ​പ്രാ​ഥ​മി​ക​ ​പാ​ര​ച്ചൂ​ട്ടു​ക​ൾ​ ​വി​ട​ർ​ന്നു.​ 6,​​500​ ​അ​ടി​

​മു​ക​ളി​ലെ​ത്തിയപ്പോൾ ​4​ ​പ്ര​ധാ​ന​ ​പാ​ര​ച്ചൂ​ട്ടു​ക​ളും ​വി​ടർന്നു
​ 3​:27​ ​-​ ​സെ​ക്ക​ൻ​ഡി​ൽ​ 25​ ​അ​ടി​ ​എ​ന്ന​ ​പ്ര​വേ​ഗ​ ​നി​ര​ക്കോ​ടെ​ ​(​വെ​ലോ​സി​റ്റി​)​​​ ​ഡ്രാ​ഗ​ൺ​ ​സാ​വ​ധാ​നം​ ​ക​ട​ലി​ലേ​ക്ക് പതിച്ചു

# ഹൂസ്റ്റണിലേക്ക്

ക​ട​ലി​ൽ​ ​നി​ന്ന് ​​ എം.​വി.​ ​മേ​ഗ​ൻ​ ​ക​പ്പ​ലി​ലേ​ക്ക് പേടകത്തെ നീക്കി. ​പു​റ​ത്തി​റ​ങ്ങിയ സു​നി​ത​യും​ ​സം​ഘ​വും പോകുന്നത് ​ഹൂ​സ്റ്റ​ണി​ലു​ള്ള​ ​നാ​സ​യു​ടെ​ ​ജോ​ൺ​സ​ൺ​ ​സ്പേ​സ് ​സെ​ന്റ​റിലേക്ക്.

# സു​നി​ത​യെ​ ​
ഇ​ന്ത്യ​യി​ലേ​ക്ക്
ക്ഷ​ണി​ച്ച് ​മോ​ദി

ന്യൂ​ഡ​ൽ​ഹി​:​ ​സു​നി​ത​ ​വി​ല്യം​സി​നെ​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​ക്ഷ​ണി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​സു​നി​ത​യെ​ ​ക്ഷ​ണി​ച്ചു​കൊ​ണ്ടു​ള്ള​ ​മോ​ദി​യു​ടെ​ ​ക​ത്ത് ​കേ​ന്ദ്ര​മ​ന്ത്രി​ ​ജി​തേ​ന്ദ്ര​ ​സിം​ഗ് ​എ​ക്‌​സി​ൽ​ ​പ​ങ്കു​വ​ച്ചു.​ ​നാ​സ​ ​ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ൻ​ ​മൈ​ക്ക് ​മാ​സി​മി​നോ​ ​വ​ഴി​യാ​ണ് ​ക​ത്ത് ​അ​യ​ച്ച​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, SUNITHA WILLIAMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360