SignIn
Kerala Kaumudi Online
Monday, 24 August 2026 8.03 PM IST

സാമ്പത്തിക ഉപരോധം തുടർന്നാൽ ഗൾഫിൽ നിന്ന് ഒരുതുള്ളി എണ്ണ കയറ്റുമതി ചെയ്യില്ല, യുഎസിന് മുന്നറിയിപ്പുമായി ഇറാൻ

READ ENGLISH VERSION
trump

ടെഹ്റാൻ : തങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധം തുടരാനുള്ള നീക്കത്തിൽ യു.എസിന് മുന്നറിയിപ്പുമായി ഇറാൻ. ഉപരോധം തുടരുകയാണെങ്കിൽ ഗൾഫ് മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണ പോലും യു.എസ് കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്റെ പരമോന്നത് ദേശീയ സുരക്ഷാ സമിതി മേധാവി മൊഹാസെൻ റസായി എക്സിൽ കുറിച്ചു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടി പ്രഖ്യാപിക്കുകയും ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇറാനിലെ ജനങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന സാമ്പത്തിക യുദ്ധത്തിൽ പങ്കാളിയാകുന്ന ഏതൊരു രാജ്യത്തിന്റെയും പ്രവർത്തനത്തെ യുദ്ധമായി കണക്കാക്കുമെന്ന് മൊഹാസെൻ റസായി വ്യക്തമാക്കി. ഇറാനെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധത്തിലേക്ക് നീങ്ങുകയാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് നേരത്തെ പറഞ്ഞിരുന്നു. ഇറാനെതിരായ യുദ്ധത്തിന്റെ അവസാന ഘട്ടത്തിലേക്ക് യു.എസ് കടക്കുകയാണെന്നും ശത്രുവിനെതിരെ ഇതുവരെയുണ്ടായതിൽ ഏറ്റവും വലിയ സാമ്പത്തിക ആക്രമണമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, IRAN US TENSIONS, IRAN OIL EXPORT, GULF OIL EXPORTS, DONALD TRUMP, IRAN AMERICA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360