
കൊച്ചി: കേരളത്തിന്റെ തനതു സദ്യ രുചികളും കൈപ്പുണ്യങ്ങളും പരിചയപ്പെടുത്താൻ സ്മാർട്ട് ബസാർ സംഘടിപ്പിച്ച 'ഒരുക്കാം ഒരുമയുടെ ഓണസദ്യ' പ്രചാരണം സമാപിച്ചു. ഉപഭോക്താക്കൾക്ക് സ്വന്തം സിഗ്‌നേച്ചർ സദ്യ വിഭവങ്ങൾ അവതരിപ്പിക്കാൻ അവസരമൊരുക്കിയ മത്സരങ്ങൾ ഒരു മാസമായി കേരളത്തിലെ 13 സ്മാർട്ട് ബസാർ സ്റ്റോറുകളിലാണ് നടന്നത്.
ചലച്ചിത്ര താരം പൂർണിമ ഇന്ദ്രജിത്ത്, ഷെഫും കണ്ടന്റ് ക്രിയേറ്ററുമായ ആതിര എന്നിവർ നേതൃത്വം നൽകിയ ക്യാമ്പയിനിൽ 5,500ലധികം രജിസ്‌ട്രേഷനുകളും 1,100ൽ അധികം സജീവ പങ്കാളിത്തവുമുണ്ടായി. കൊച്ചി സെന്റർ സ്‌ക്വയർ മാളിൽ നടന്ന ചടങ്ങിൽ 'ഓണസദ്യ കുക്ക് ബുക്ക്' പ്രകാശനം ചെയ്തു. മത്സരത്തിൽ വിജയിച്ച പ്രാദേശിക പ്രതിഭകളുടെ പേരും വിഭവങ്ങളും ഉൾപ്പെടുത്തിയാണ് ഓണസദ്യ കുക്ക് ബുക്ക്' പുറത്തിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |