SignIn
Kerala Kaumudi Online
Thursday, 16 July 2026 7.26 PM IST

'മിനാബിലെ കുട്ടികളുടെ ഓർമയ്ക്ക്',​ ടെഹ്റാനിൽ ട്രംപ് ശവപ്പെട്ടിയിൽ കിടക്കുന്ന കൂറ്റൻ ബിൽബോർഡ്

donald-trump-
ടെഹ്റാനിൽ സ്ഥാപിച്ച ബിൽബോർഡ്

ടെഹ്റാൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കറുത്ത ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്ന കൂറ്റൻ ബിൽബോർഡ്. ടെഹാറാനിലെ ഇങ്കിലാബ് സ്ക്വയറിലാണ് ബിൽബോർഡ് പ്രത്യക്ഷപ്പെട്ടത്. യുഎസ്-ഇറാൻ സംഘ‌ർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഈ ചിത്രം വലിയ ചർച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്.

കൂറ്റൻ ബോർഡിൽ ട്രംപിനെ വധിക്കുമെന്ന് ഇംഗ്ലീഷിലും പേർഷ്യൻ ലിപിയിലുമുള്ള സന്ദേശവും എഴുതിയിട്ടുണ്ട്. കോട്ടും സ്യൂട്ടും ധരിച്ച് ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 'മിനാബിലെ കുട്ടികളുടെ ഓർമയ്ക്ക്" എന്ന വാചകവും ബിൽബോർഡിൽ ചേർത്തിട്ടുണ്ട്.

ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങുകളിൽ ഉപയോഗിച്ച കറുത്ത കോൺക്രീറ്റ് നിർമിതി ഒരു ശവപ്പെട്ടിയുടെ ആകൃതിയിൽ ക്രമീകരിച്ചാണ് ട്രംപിനെ കിടത്തിയിരിക്കുന്നത്.

English Summary

A giant billboard depicting U.S. President Donald Trump lying inside a black coffin has appeared in Tehran's Enghelab Square amid escalating U.S.-Iran tensions. The billboard features messages in English and Persian threatening Trump and includes the phrase, "In memory of the children of Minab." The artwork places Trump's image inside a coffin-shaped black concrete structure resembling the one used during ceremonies for Iran's former Supreme Leader Ayatollah Ali Khamenei, drawing widespread attention and sparking debate.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRUMP BILLBOARD, MINAB CHILDREN, TRUMP COFFIN IMAGE, IRAN PROTEST, MINAB MEMORIAL BILLBOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360