
ടോക്കിയോ: കിഴക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.9 തീവ്രതയിലെ ഭൂചലനം. 37 പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. തെക്കൻ ഇബരാകി പ്രവിശ്യയിൽ ഭൗമോപരിതലത്തിൽ നിന്ന് 70 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രം. ടോക്കിയോ, സൈതാമ, ചിബ, കനഗാവ എന്നിവിടങ്ങളിലാണ് പരിക്കുകൾ റിപ്പോർട്ട് ചെയ്തത്. സുനാമി ഭീഷണിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |