SignIn
Kerala Kaumudi Online
Thursday, 11 June 2026 8.46 AM IST

യുദ്ധം കടുക്കുന്നു; വ്യോമക്രമണം നടത്തി യുഎസ്, ഹോർമുസ് പൂർണമായി അടച്ച് ഇറാൻ

iran

വാഷിംഗ്‌ടൺ: അമേരിക്കയുടേെ വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ച് ഇറാൻ. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് അടയ്ക്കുന്നുവെന്നാണ് ഇറാൻ അറിയിച്ചത്. കപ്പലുകൾ പൂർണമായി നിരോധനം ഏർപ്പെടുത്തി.

അതേസമയം, അടിയും തിരിച്ചടിയുമായി വീണ്ടും അമേരിക്കയും ഇറാനും യുദ്ധകാഹളം മുഴക്കിയപ്പോൾ ലോകം കനത്ത ആശങ്കയിലാണ്. അപ്പാച്ചെ ഹെലിക്കോപ്ടർ വീഴ്ത്തിയതിന് തിരിച്ചടിയായി ഇറാനിലെ 20 കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചു. ഹോർമൂസ് തീരമേഖലയിലെ ഇറാന്റെ റഡാർ, ടെലി കമ്മ്യൂണിക്കേഷൻ കേന്ദ്രങ്ങളും ബന്ദർ അബ്ബാസ്,മിനാബ് ഖേഷം, സിരിക് ദ്വീപുകളിലും ഉൾപ്പടെ ആയിരുന്നു ആക്രമണം. പോർ വിമാനങ്ങളിൽ നിന്ന് മിസൈൽ വർഷവും നടത്തി. ജോർദാനിലെ എഫ് 35 വിമാനങ്ങളുടെ ഹാങ്ങറും ബഹ്റൈനിലെയും കുവൈത്തിലെയും കപ്പൽ - വ്യോമ താവളങ്ങളും ഉൾപ്പടെ 21 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു.

തിരിച്ചടിക്ക് ഇറാൻ പ്രയോഗിച്ചത് ഖര ഇന്ധന ദീർഘദൂര മിസൈലുകളായ ഖദർ, ഇമാദ്, ഖൈബർ, സിജ്ജീൽ മിസൈലുകളായിരുന്നു. കുവൈറ്റിലെ സലിം അൽ സാലിം വ്യോമതാവളവും ബഹറൈനിലെ അഞ്ചാം കപ്പൽപ്പട താവളവുമടക്കം ലക്ഷ്യം വച്ചു. ജോർദാനിൽ കനത്ത ആക്രമണമാണ് നടന്നത്. പിന്നാലെ സംഘർഷത്തിൽ സൗദിയും തുർക്കിയും ഇടപെട്ടു. പ്രതിരോധിക്കാൻ അവകാശമുണ്ടെന്നാണ് ഇറാൻ പ്രതികരണം. നാവിക ഉപരോധം അമേരിക്ക തുടരുന്നത് ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ്.

ഇറാന് ചുറ്റും തമ്പടിച്ചിരിക്കുന്ന വിദേശ സേനകൾ സ്ഥലം വിടുന്നതാണ് നല്ലതെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. ഒരാക്രമണവും മറുപടി ലഭിക്കാതെ പോവില്ലെന്ന നിലപാടിലാണ് നിലവിൽ ഇറാൻ. ചർച്ചയിൽ തീരുമാനമെടുക്കുന്നത് ഇനിയും ഇറാൻ നീട്ടിയാൽ വലിയ വില നൽകേണ്ടി വരുമെന്നും കൂടുതൽ സൈനിക നടപടിയുണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, HORMUZ CLOSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360