SignIn
Kerala Kaumudi Online
Friday, 23 October 2026 12.26 PM IST

മനുഷ്യ മസ്തിഷ്കത്തിലും മൈക്രോ പ്ലാസ്റ്റിക് ,​ പുതിയ പഠനം പുറത്ത്

k

വാഷിംഗ്ടൺ: ഇന്ന് 90 ശതമാനം വസ്തുക്കളും നിർമ്മിച്ചിരിക്കുന്നത് പ്ളസ്റ്റിക്കുകളാലാണ്. എന്നാൽ അത് നിറുത്തലാക്കാൻ പല വഴികളും നടക്കുന്നുണ്ടെങ്കിലും പ്രാബല്യത്തിൽ വരാറില്ല. മനുഷ്യനെ വളരെയധികം ദോഷമുണ്ടാക്കുന്ന ഒന്നായി ദിനംപ്രതി പ്ളാസ്റ്റിക് മാറുന്ന സാഹചര്യമാണ്. ഈയിടയ്ക്ക് വളരെയധികം ചർച്ചയായ ഒന്നാണ് മൈക്രോപ്ളാസ്റ്രിക്കുകളുടെ സാന്നിദ്ധ്യം മനുഷ്യഭീഷണിയാകുമോ എന്നത്. മനുഷ്യശരീരത്തിന്റെ പലഭാ​ഗങ്ങളിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ മസ്തിഷ്കത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം കണ്ടെത്തിയെന്ന പഠനമാണ് പുറത്തുവരുന്നത്. അമേരിക്കയിൽ നിന്നുള്ള ഒരുകൂട്ടം ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

കരൾ,വൃക്ക എന്നിവയേക്കാൾ മുപ്പതുമടങ്ങ് കൂടുതൽ മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യമാണ് മസ്തിഷ്കത്തിൽ കണ്ടെത്തിയതെന്ന്. ഉയർന്നതോതിൽ രക്തപ്രവാഹം നടക്കുന്നതുകൊണ്ടാവാം ഇതെന്നാണ് ​ഗവേഷകർ കരുതുന്നത്. മൈക്രോപ്ലാസ്റ്റിക് കലർന്ന രക്തം ശരീരത്തിൽ പ്രവഹിക്കുന്നതിലൂടെ പലഭാ​ഗങ്ങളിലേക്കും ഇവ ചെന്നെത്തുന്നു. കരളും വൃക്കയും വിഷമയമായ വസ്തുക്കളും മറ്റും പുറന്തള്ളുന്ന പ്രവർത്തനങ്ങൾ നടത്തുന്നവ ആയതിനാൽതന്നെ താരതമ്യേന മൈക്രോപ്ലാസ്റ്റിക് കുറവാണ്.

പോളിതിലിൻ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്കുകളാണ് കൂടുതലായും കണ്ടെത്തിയത്. കുപ്പികളുടെ അടപ്പ്,പ്ലാസ്റ്റിക് ബാ​ഗുകൾ തുടങ്ങിയ തയ്യാറാക്കാൻ വ്യാപകമായി ഉപയോ​ഗിച്ചുവരുന്ന ഘടകമാണിത്. മലിനീകരിക്കപ്പെട്ട ഭക്ഷണം,വെള്ളം എന്നിവയിലൂടെയാവാം മൈക്രോപ്ലാസ്റ്റിക്കുകൾ മസ്തിഷ്കത്തിലെത്തുന്നത് എന്നാണ് കരുതപ്പെടുന്നത്. കൂടാതെ വായുവിലുള്ള മൈക്രോപ്ലാസ്റ്റിക്കുകൾ ശ്വസിക്കുന്നതിലൂടെയും ശരീരത്തിലെത്താം. ശ്വാസകോശത്തിലോ,കുടലിലോ ഇവ എത്തിക്കഴിഞ്ഞാൽ രക്തപ്രവാഹത്തിലേക്ക് എളുപ്പത്തിൽ കടക്കാനും ശരീരത്തിലെ വിവിധ അവയവങ്ങളിൽ എത്തിച്ചേരാനും എളുപ്പമാണ്.

ശരീരത്തിലെത്തുന്നത്

പ്രധാനമായും മൂന്നുവഴികളിലൂടെയാണ് മൈക്രോപ്ലാസ്റ്റിക്കുകൾ ശരീരത്തിലെത്തുന്നത്. ഭക്ഷണത്തിലൂടെ, ശ്വസനത്തിലൂടെ അന്തരീക്ഷത്തിലെ കണികകളിൽ നിന്ന്, സൗന്ദര്യവർദ്ധകവസ്തുക്കൾ ഉപയോ​ഗിക്കുന്നതുവഴി ത്വക്കിലൂടെ.

മൈക്രോപ്ലാസ്റ്റിക് ?

ലോകത്ത് ഓരോവർഷവും ഉത്പാദിപ്പിക്കുന്നത് 45 കോടി ടൺ പ്ലാസ്റ്റികാണ്. ഇതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരത്തിലെത്തും. കാലക്രമേണ പൊട്ടിയും പൊടിഞ്ഞും ചെറുകഷണങ്ങളാകും. കൃത്രിമനാരുകളാലുണ്ടാക്കുന്ന തുണിത്തരങ്ങൾ കഴുകുമ്പോൾപോലും പ്ലാസ്റ്റിക് കണങ്ങൾ വെള്ളത്തിലും മണ്ണിലും കലരും. പ്ലാസ്റ്റിക്കിൽ നിന്ന് വിഘടിക്കുന്ന ചെറുപ്ലാസ്റ്റിക് പദാർഥങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. അഞ്ച് മില്ലിമീറ്ററിൽ താഴെ വലുപ്പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360